ഓണകിറ്റ് വിതരണം നടത്തി
September 06
12:53
2019
തിരുവണ്ണൂർ:തിരുവണ്ണൂർ ജി.യു.പി സ്കൂളിൽ പി.ടി.എ യുടെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സഹകരണത്തോടെ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് ഓണകിറ്റ് വിതരണം ചെയ്തു.കേരളമനുഭവിച്ച പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷം മൂല്യവത്താകുവാൻ സ്കൂൾ തീരുമാനിക്കുവായിരുന്നു.
നൂറ്റി അമ്പതോളം കുടുംബങ്ങൾക്ക് ഓണസദ്യ ഒരുക്കാൻ വേണ്ട വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ എം.രാധാകൃഷ്‌ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ബേബി പ്രസീല സ്വാഗതം പറഞ്ഞു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രാജേശ്വരി,ബി.പി.ഒ ഷഫീഖ്,മുൻ പി.ടി.എ പ്രസിഡന്റ് പി.കെ.നാസർ തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി മിനി നന്ദിയും പറഞ്ഞു.