മുളദിനം ആചരിച്ചു
September 19
12:53
2019
കല്ലാച്ചി: സ്കൂൾ മുറ്റത്തെ മുളക്കുചുറ്റും സംരക്ഷണവലയം തീർത്ത് കല്ലാച്ചി ജി.എച്ച് എസ് എസിൽ മുളദിനം ആചരിച്ചു. ചിപ്കോ ബാംബൂ എന്ന പരിപാടിയിൽ സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് മുളക്കു ചുറ്റും സംരക്ഷണ വലയം തീർത്തത്. പരിസ്ഥിതിക്ക് ചെയ്യുന്ന സേവനങ്ങൾ പ്രകീർത്തിച്ചു കൊണ്ട് എച്ച്.എം എൻ പി. പദ്മിനി സംസാരിച്ചു'
ബയോളജി അധ്യാപകൻ എം.കെ. സന്തോഷ് മുളയും പരിസ്ഥിതിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സ്കൂൾ മുറ്റത്ത് നടാൻ' വേണ്ടി മുളത്തൈ എച്ച്. എം. കുട്ടികൾക്ക് കൈമാറി.
മുളയെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.