സ്കൂൾ അങ്കണത്തിൽ "പേനപ്പെട്ടി"യുമായ് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് പോലീസ്
September 28
12:53
2019
പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയമാകുന്നതിൻ്റെ ഭാഗമായ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകുക എന്ന ലക്ഷ്യം മുൻനിർത്തി വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് പോലീസ് സ്കൂൾ അങ്കണത്തിൽ "പേനപ്പെട്ടി" സ്ഥാപിച്ചു. കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്ക്പേനകൾ വലിച്ചെറിയാതെ പെട്ടിയിൽ നിക്ഷേപിക്കണം. ഇത് റീസൈക്ലിങ്ങ് കേന്ദ്രത്തിൽ എത്തിക്കും. വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനും, പരിസരങ്ങളിൽ പ്ലാസ്റ്റിക്ഉപേക്ഷിക്കുന്നത് തടയുകയുമാണ് ഇതിൻ്റെ ഉദ്ദേശ്യം, സീഡ് അംഗങ്ങളായ ഹന്ന ഷെറീൻ, അഭിനന്ദ് എന്നിവർ നേതൃത്വം നല്കി.