EVENTS

നന്മയുടെ വിത്തുപാകാൻ പേനയുമായി സീഡ് അംഗങ്ങൾ

October 03
12:53 2019

അത്തോളി:എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കിയ വിത്തു പേനകൾ മാത്രമാണ് ഇനി കുട്ടികൾ ഉപയോഗിക്കുന്നത് ഇതോടൊപ്പം മണ്ണിലേക്ക് ഒരു വിത്തും പേനയിലാക്കി വെച്ചിരിക്കുന്നു 'വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പേനകൾ മണ്ണിനെ നശിപ്പിക്കുന്നു എന്നു കണ്ടതിനെ തുടർന്ന് സ്കൂളിൽ ഉപയോഗം കഴിഞ്ഞപേനകൾ ശേഖരിക്കാൻ പെൻബോക്സും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ കയ്യിലുള്ള പെൻ എഴുതി തീർന്നാൽ അത് പെട്ടിയിൽ നിക്ഷേപിക്കുകയും പകരം കടലാസ് പെന്ന് ഉപയോഗിക്കുകയും ചെയ്യും കൂടാതെ വീടുകളിലും കടലാസു പെന്നിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾ തന്നെ ബോധ്യപ്പെടുത്തി അവരേയും ഉൾപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യബോധവൽക്കരണത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഒരുങ്ങിയിരിക്കുന്നു പ്രദനാദ്ധ്യാപിക ശ്രീമതി ഷീല. സീഡ് കോഡിനേറ്റർ ധനുഷ. ലിജേഷ് 'ഷാജി എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events