EVENTS

കലോത്സവ വിജയികൾക്കായി നാട്ടു മാവിൻതൈകൾ ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്ബ്

November 16
12:53 2019

തകഴിയിൽ നടന്ന തലവടി ഉപജില്ലാ കലോത്സവത്തിലെ വിജയികൾക്ക് നാട്ടുമാവിൻതൈകൾ സമ്മാനിച്ച് സീഡ് പ്രവർത്തകർ. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും സോഷ്യൽ ഫോറസ്ട്രി ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനത്തിന്റെ ഭാഗമായി 150 നാട്ടുമാവിൻതൈകളാണ് നൽകിയത്.

കേരള വീൽച്ചെയർ അസോസിയേഷന്റെ സഹായത്തോടെ ‘പ്ലാസ്റ്റിക് രഹിതഭൂമി’ എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഉപയോഗരഹിതമായ ജീൻസ് തുണിത്തരങ്ങൾ കൊണ്ട് ഭിന്നശേഷിക്കാർ നിർമിച്ച ഗ്രോബാഗുകളിലാണ് തൈകൾ നൽകിയത്. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളെ മാവിൻതൈകൾ നൽകിയാണ് സ്വീകരിച്ചതും. കലോത്സവത്തിന്‌ സീഡ് ക്ലബ്ബിന്റെ സ്റ്റാളും വൃക്ഷത്തൈവിതരണവും ബോധവത്കരണവും ഉണ്ടായിരുന്നു.

Write a Comment

Related Events