EVENTS

മാതൃഭൂമി സീഡ് ജൈവ പച്ചക്കറി കൃഷി തോട്ടം വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര വിഎച്ച്എസ് യൂണിറ്റ്

November 30
12:53 2019

വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിൻറെ അനുഭവപാഠങ്ങൾ നേരിട്ട് കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിതോട്ടം നിർമ്മിച്ചു. മണ്ണൊരുക്കo മുതൽ വിളവെടുപ്പുവരെ കൃഷിയുടെ ഓരോഘട്ടത്തിലും കുട്ടികൾ ഭാഗഭാക്കായി. പടവലം, വെണ്ട , ചീര, പയർ , പച്ചമുളക് ,തക്കാളി, വഴുതന എന്നിവയാണ് ആണ് പ്രധാനമായും കൃഷി ചെയ്ത ഇനങ്ങൾ. ഇവയോടൊപ്പം പപ്പായ കൃഷിക്കും പ്രാധാന്യം നൽകി. തോട്ടത്തിന്റ വശങ്ങളിലായി കറിവേപ്പിൻ തൈകളും വച്ചു പിടിപ്പിച്ചു.

സ്കൂളിൻറെ പ്രധാന കെട്ടിടത്തിന് പുറകിൽ ആയുള്ള 21 സെൻറ് സ്ഥലത്താണ് പ്രധാനമായും കൃഷി ചെയ്തത് ഇതോടൊപ്പംതന്നെ ടെറസിൽ ഗ്രോബാഗുകളിലും കൃഷി ചെയ്തു

വളപ്രയോഗം

പൂർണ്ണമായും ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത് . കുമ്മായം ഉപയോഗിച്ച് നിലമൊരുക്കി ശേഷമാണ് കൃഷി ആരംഭിച്ചത് കോഴിവളം ,ചാണകം, ഗോമൂത്രം മുതലായവയാണ് കൃഷിക്കായി ഉപയോഗിച്ച ജൈവവളങ്ങൾ

കീടങ്ങളും പ്രതിരോധവും

ജൈവ വും അജൈവ വുമായ ധാരാളം കീടനാശിനികൾ പ്രചാരത്തിലുണ്ടെങ്കിലും സ്കൂളിലെ കൃഷിക്കായി ജൈവ നിയന്ത്രണ മാർഗങ്ങൾ മാത്രമാണ് ഉപയോഗിച്ചത്

കീടങ്ങളെ പൂർണമായും ഒഴിവാക്കുന്നതിന് പകരമായി അവയുടെ എണ്ണം നിയന്ത്രിച്ചു നിർത്തുക എന്ന തത്വമാണ് ഉപയോഗിച്ചത് ഉദാഹരണമായി മുഞ്ഞ യുടെ ആക്രമണം പയർ ചെടികളിൽ തടയുന്നതിനായി അവയുടെ പ്രകൃത്യാ ഉള്ള ശത്രുക്കളായ ഉറുമ്പുകളെ തന്നെയാണ് ഉപയോഗിച്ചത് ഇല ചുരുട്ടി പുഴു തണ്ടുതുരപ്പൻ കായ്തുരപ്പൻ മുതലായവയുടെ ശല്യം ദൃഷ്ടിയിൽ പെട്ടു പുഴുക്കളെയും അവയുടെ മുട്ടകളെയും ശേഖരിച്ച് നശിപ്പിച്ചു കളയുകയാണ് പ്രധാനമായും ചെയ്തത് ഈച്ചകളെ നിയാന്തിക്കു വാനായി കഞ്ഞിവെള്ളകെണിയാണ് ഉപയോഗിച്ചത് അത് കഞ്ഞിവെള്ളത്തിൽ ശർക്കരയും ഈസ്റ്റും ചേർത്ത് മിശ്രിതം ചിരട്ടകളിൽ തൂക്കിയിട്ട് ഈച്ചകളെ ആകർഷിച്ച നശിപ്പിക്കുകയാണ് ചെയ്തത്

നിലത്തെ അപേക്ഷിച്ച് ടെറസിൽ കീടബാധ കുറവായി കാണപ്പെട്ടു പടവലം തക്കാളി മുതലായവ കീടബാധ താരതമ്യേന അതിജീവിക്കുകയും ചെയ്തു പൂർണ്ണമായും വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാനാകും എന്ന ആത്മവിശ്വാസം കുട്ടികളിൽ പകർന്നുനൽകുന്നതിനും ഒപ്പം തന്നെ ജൈവ വൈവിധ്യ സംരക്ഷണം എന്ന ആശയം കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിനും ഈ കൃഷിക്ക് ആയി


വിളവെടുപ്പ് ഉദ്ഘാടനം മാരാരിക്കം വടക്ക് കൃഷി ഓഫീസർ ശ്രീമതി എസ് റോഷ്ന

പുനർജനി മൂല

പച്ചക്കറി തോട്ടത്തിനോടു ചേർന്ന ഒരു ചെറിയ പുനർജനി മൂല നിർമ്മിച്ചിട്ടുണ്ട് ഇവിടെ പണ്ട് നാട്ടിൽ ധാരാളമായി കാണപ്പെട്ടിരുന്നതും എന്നാൽ ഇന്ന് അപൂർവമായി തീർന്നിട്ടു ള്ളതുമായ നിത്യവഴുതന, വാളമര എന്നീ പച്ചക്കറികളും അതോടൊപ്പം നാട്ടിൽ ഏറെ കാണപ്പെട്ടിരുന്ന ഔഷധ സസ്യങ്ങളായയ കരൾവേഗം, വയമ്പ്, കടലാവണക്ക്, ചങ്ങലം പെരണ്ട, നീലം പന, ആടലോടകം , എരുക്ക്, നീലയമരി എന്നിവയും നട്ടു പിടിപ്പിച്ചിട്ടുണ്ട്

Write a Comment

Related Events