EVENTS

അന്നം പാഴാക്കിയില്ല; പ്രിയനന്ദനും സഫിയയും അന്നമിത്രങ്ങളായി

December 02
12:53 2019

കാഞ്ഞങ്ങാട്: പതിനായിരങ്ങള്‍ സംതൃപ്തിയോടെ ഉണ്ടിറങ്ങുന്ന സബര്‍മതി ഊട്ടുപുരയില്‍ മാതൃക തീര്‍ത്ത് ആലപ്പുഴ ഏവൂര്‍ സ്വദേശി പ്രിയനന്ദനും നായന്മാര്‍മൂല സ്വദേശി സഫിയയും. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഊണിലയില്‍ ഒന്നും ബാക്കിയാക്കാതെ ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കുന്നവര്‍ക്കുള്ള സമ്മാനം കരസ്ഥമാക്കിയാണ് ഇരുവരും മാതൃകയായത്. രാമപുരം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പ്രിയനന്ദന്‍. വീട്ടമ്മയാണ് സഫിയ. സ്‌കൂളില്‍ നിന്നായാലും ഭക്ഷണം കളയാറില്ല. അത്രമാത്രമാണ് സബര്‍മതിയിലും ചെയ്തത്. സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ട്, പ്രിയനന്ദന്‍ പറഞ്ഞു. ആവശ്യമുള്ളത് മാത്രം വാങ്ങുക, കളയാതിരിക്കുക, ഇതാണ് സഫിയയുടെ നയം.

Write a Comment

Related Events