മണ്ണപ്പംചുട്ട്, മണല്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കി ലോക മണ്ണ്ദിനാഘോഷം
December 09
12:53
2019
ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍ പി സ്ക്കൂള്‍ സീഡ്ക്ലബ്ബ് കുട്ടികൾ മണ്ണപ്പംചുട്ട്, മണല്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കി ഭാവിതലമുറയ്ക്കായ് മലിനീകരിക്കാത്ത മണ്ണും, മാലിന്യമില്ലാത്ത വെള്ളവും കരുതിവെയ്ക്കാന്‍ ആഹ്വാനം ചെയ്ത് ലോക മണ്ണ്ദിനാഘോഷം നടത്തി. സുസ്തിരഭാവിയ്ക്കായി പ്രകൃതി വിഭവങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്നും, മണ്ണില്ലാതെ മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് പി കെ ഷെെമ പറഞ്ഞു. പരിപാടികള്‍ക്ക് അധ്യാപകരായ കെ എസ് സജി, സീഡ്ക്ലബ്ബ് കോ-ഒാഡിനേറ്റര്‍ കെ കെ ഉല്ലാസ്, മാര്‍ട്ടിന്‍ പ്രിന്‍സ് എന്നിവര്‍ നേതൃത്വം നള്‍കി.