മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ പച്ചപ്പ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ സ്കൂളും പരിസരത്തും പോസ്റ്റർ പ്രചരണം
January 01
12:53
2020
ജനുവരി ഒന്നു മുതൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ പച്ചപ്പ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ സ്കൂളും പരിസരത്തും പോസ്റ്റർ പ്രചരണം നടത്തി. കാരിബാഗ്, മേശവിരിപ്പ്, ഒറ്റതവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, സ്പൂണുകൾ, ഫോർക്കു കൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പ്, തുടങ്ങിയവയാണ് നിരോധിച്ചത്. ഇവ ഉപയോഗിക്കരുതെന്നും തുണി സഞ്ചി, പാള കൊണ്ടുള്ള പാത്രങ്ങൾ, വാഴയില, പേപ്പർ സ്ട്രോകൾ, കുടിവെള്ളത്തിനായി സ്റ്റീൽ ബോട്ടിൽ ,വെയ്സ്റ്റ് ബോക്സായി കാർഡ് ബോർഡ് പെട്ടി എന്നിവ ഉപയോഗിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു