പന്തീരാങ്കാവ് എ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
January 13
12:53
2020
പന്തീരാങ്കാവ് എ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പന്തീരാങ്കാവ്. സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറിവിത്തിടൽ നടന്നു. സ്കൂളിനടുത്തുള്ള 10 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങിയത്. വിത്തിടൽ ചടങ്ങിൽ ഒളവണ്ണ കൃഷി ഓഫീസർ പ്രമോദ്.എസ് ഉദ്ഘാടനം നിർവഹിച്ചു PTA വൈസ് പ്രസിഡണ്ട് പ്രവീൺ കുമാർ .പി അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് എൻ.ശ്രീ ജയ സ്വാഗതവും വാർഡ് മെമ്പർ കെ ഹർഷ ലത മാനേജ്മെന്റ് പ്രതിനിധി എൻ നിത്യാനന്ദൻ കൃഷി അസിസ്റ്റന്റ് അനിൽകുമാർ ടി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഹരിതസേന കൺവീനർ തേജലക്ഷ്മി പി.എം നന്ദി പ്രകാശിപ്പിച്ചു..