കൊറോണക്കാലം (കവിത)
April 17
12:53
2020
കൊറോണക്കാലം (കവിത)
അവധിക്കാലം ഇത് അവധിക്കാലം
അതീജീവനത്തിന്റെ അവധിക്കാലം
ആരാധനകളുടെ ഓർമ്മക്കാലം
ആതുരാലയം ഇന്ന് ആരാധനാലയം
ആതുര സേവകർ ഇന്ന് ദൈവതുല്യർ
ഇത് ഓണക്കാലമല്ല കൊറോണക്കാലം
ഈ വിഷുക്കാലം നമുക്ക് വിഷമക്കാലം
ഉയർത്തെഴുന്നെൽപ്പിൻ ദിനങ്ങൾ അല്ലോ
ഊരിലെങ്ങും നിറയും ഒരു വൈറസ്
എവിടെ നിന്ന് ഇത് പറന്നു വന്നാലും
ഏവരും ഒന്നായി പൊരുതി നോക്കാം
ഒത്തിരിപേരുടെ പരിശ്രമത്താൽ
ഓടിച്ചു വിടണം ഈ കോവിഡിനെ
ഔഷധമാണിതിന് ജാഗ്രത!
അമ്മയെ കാണാതെ അച്ഛനെ കാണാതെ
അമ്ബരം നോക്കി നോക്കി ഇരുന്നു ഞാൻ
അർപ്പിക്കുന്നു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
ആതുരസേവകർക്കായി പ്രാർത്ഥിക്കുന്നു പുലരികൾ തോറും
അകലം പാലിക്കാം സമൂഹത്തിൽ നന്മക്കായി
ഭീതി വേണ്ട ഭയം വേണ്ട
ജാഗ്രതയോടെ ഈ ഭവനത്തിൽ ഭുവനത്തിൻ രക്ഷക്കായി
by
Vijibha
Snehagiri Holy child EMHSS, Mala