കഥ -കുജന്റെ പ്രാർത്ഥനാ ഫലം
ഒരിടത്ത് ഒരു ഉൾവനത്തിൽ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു ആ ബ്രാഹ്മണന്റെ പേര് കുജൻ എന്നായിരുന്നു.കുജന് കുട്ടികളെ വളെര ഇഷ്ടമായിരുന്നു.കുജന്റെ അച്ഛനും അമ്മയും ആ ഉൾവനത്തിലാണ് മരിച്ചത്.അതുകൊണ്ട് കുജനും ആ ഉൾവനംവിട്ട്പോയില്ല കുജൻ വിവാഹത്തെപ്പറ്റിയോന്നും അല്ലോജിച്ചിട്ടിലായിരുന്നു . കുജൻ വിവാഹങ്ങളിൽ താൽപര്യവും ഇല്ല പക്ഷേ കുഞ്ഞുങ്ങളെ കുജൻ വേണം. കുജൻ ലക്ഷ്യമിദേവിയുടെ ഒരു ഭക്തൻ കൂടിയാണ്.കുജൻ എന്നും ലക്ഷ്യമിദേവിയോട് തനിക്കൊരു കുഞ്ഞിനെ വേണമെന്ന് പ്രാത്ഥിക്കാറുണ്ട് .കുജൻ എന്നും രാവിലെ സ്നാനം ചെയ്യാനായി പുഴക്കടവിലെക്കാണ് പോകറുള്ളത്. ഒരു ദിവസം കുജൻ പുഴക്കടവിലെക്ക് സ്നാനം ചെയ്യാൻ പോയപ്പോൾ ഇതുവരെ കാണാതത്രയും വലുപ്പമുള്ള താമരപൂവ്. കുജൻ ആ താമരപൂവ് എടുത്തപ്പോൾ ചെറിയ ഭാരം കുജൻ വിചാരിച്ചു താമരപ്പൂവിന് ഭാരമോ. വലിയ താമരയായതുകൊണ്ടവും എന്നു കരുതി. താമരപൂവിനെ ആദ്യമോന്നും കുജൻ ശ്രാദ്ധിച്ചിരുന്നില്ലായിരുന്നു ക്കൈയിൽ എടുത്തപ്പോഴാണ് അതിൽ താമരയേക്കാൾ ഭംഗിയും തേജസും ഉള്ള ഒരു പെൺ കുഞ്ഞ്. അതിശയത്തോടെ അയൾ ആ തേജസ്വിയായ കുഞ്ഞിനെ എടുത്തു വീട്ടിൽ കൊണ്ടുപോയി. ലക്ഷൃമിദേവി അനുഗ്രഹിച്ചു തന്ന കുഞ്ഞയാതു കൊണ്ട് അയൾ അവൾക്ക് ലക്ഷൃമി എന്ന് പേരിട്ടു
കൃഷ്ണപ്രിയ കെ.ആർ.
സെൻറ് തെരേസാസ് എച്ച്.എസ് .എസ്