സൂപ്പർ ഹീറോ അശോക്
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതാ അധ്വാനിക്കുന്ന കർഷകന്റെ വിയർപ് തുള്ളിയിലാണ് എന്ന അച്ഛന്റെ വാക്കുകൾ ഉള്ള്കൊണ്ടിട്ടാണ് മൂന്നാംക്ലാസ്സിൽ പഠിക്കുന്ന അശോക് തന്റെ കൊച്ചു അടുക്കള തോട്ടത്തിന് രൂപം നൽകിയത്. തക്കാളി പടവലം കയ്പ മുളക് മുതലായ പച്ചക്കറികൾ അശോക് തന്റെ അടുക്കള തോട്ടത്തിൽ നട്ടു വളർത്തുന്നു. പശുവിൻ ചാണകവും മൂത്രവുമാണ് വളമായി നൽകുന്നത്. അച്ഛനും അമ്മയും അശോകിനെ കൃഷിയിൽ സഹായിക്കുന്നു. ഈ ലോക്ക് ഡൌൺ ദിനങ്ങളിൽ വെറുതെ ഇരിക്കുവാൻ അശോകിന് നേരമില്ല. ഓരോ ചെടിയുടെ അടുത്തെത്തി അവയോടു സംസാരിക്കാനും അവയെ സംരക്ഷിക്കാനുമാണ് അശോക് സമയം ചെലവിടുന്നത് ഈ ലോക്ക് ഡൌൺ ദിനങ്ങളിൽ തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് തന്റെ വീട്ടിലേക്കു മാത്രമല്ല അടുത്തുള്ള വീട്ടിലേക്കു കൊടുക്കുവാനും തന്റെ കൊച്ചു അധ്വാനം കൊണ്ട് അശോകിന് കാഴിയുന്നു. ഈ ലോക്ക് ഡൌൺ ദിനത്തിൽ അശോക് ഒരു സൂപ്പർ ഹീറോ ആണെന്ന് നിസ്സംശയം പറയാം.