ലോക്ക് ഡൗൺ സൃഷ്ടികൾ -പ്രബീഷ് നിജി
കാഴ്ചകൾ* --------------------------
കാലമേ!
നീ ഒരുക്കും കാഴ്ചകൾ ഭ്രാന്തമായ് തോന്നീടുമ്പോൾ
നിൻ്റെ വികൃതികൾ
പെറുക്കിക്കൂട്ടിയൊരു
ദീർഘവീക്ഷണം തേടി
ഘടികാര സൂചി
ത്തുടിപ്പിനപ്പുറം
സമയമെന്നതില്ലാ
യെന്നൊരു മിഥ്യാബോധം!!
കാഴ്ചകളാവോളമാസ്വദിച്ചു
നിത്യവും ഉടൽ പൂട്ടി
ചിന്തനം നടത്തീടുമ്പോൾ
ഒരു വേള ചോദിച്ചു:
സ്ഥിരഭാവമ
തൊന്നില്ലാതെ
മനുഷ്യ മൂല്യത്തിനു
വിലയില്ലാതെ
നീ കൊണ്ടുപോവുന്നത്
എങ്ങോട്ട�
എങ്കിലും മറവി തൻ
ചില്ലു പേടകം
തകർന്ന് പാപക്കറ
പൂണ്ട ഇന്നലെകൾ
ഒന്നൊന്നായി എത്തീടുന്നു
വിജയഗാഥകൾ പാടി
ആധുനികർ കഥയാട്ടം
നടത്തീടുമ്പോൾ
അറിഞ്ഞുവോ
പുതിയൊരു
പാത വെട്ടി തീ തുപ്പി
പാഞ്ഞെത്തും
കലിയുടെ വരവിനെ?
ഗാന്ധി തൻ ഏകഭാവം
മാഞ്ഞു പോകാതെ
പൈതൃക മൂല്യങ്ങളെ
സംസ്കാര ശീലങ്ങളെ
പഞ്ചഭൂതങ്ങളെ
പുനർജ്ജീവിപ്പിച്ച്
പാവനമായ് കാത്തീടാൻ.....
കാലമേ!
ഒരു പ്രായശ്ചിത്തം പോൽ
ഇവിടെ ഈ ധരണിയിൽ
പുത്തനുണർവ്വേകി
ഒരുമയോടെ മുന്നേറുന്ന
ഒരു കൂട്ടം മാനവർക്കൊപ്പം
പൊൻകണി ഒരുക്കാൻ
നീയും കൂടുമോ?
- നിജി പ്രബീഷ് -
അമൃത വിദ്യാലയം,
ചാവക്കാട്