ഇരുൾ
April 18
12:53
2020
ഇരുൾ
ഇരുളിൽ നിന്ന് അകലുന്ന പക്ഷിയുടെ നെഞ്ചകം എത്രയോ ആകാംഷ ഭരിതമായി...
അതിനാൽ അവൾ ചാടിപുറപ്പെട്ടു ആ പ്രകാശത്തിന്റെ അഗ്നി ജ്വാലയിലേക്ക്.
അവൾ അറിഞ്ഞില്ല അവളെ ആ പ്രകാശം ജ്വലിപ്പിക്കുമെന്നത്....
എനിക്കത് പറയുവാനും സാധിച്ചില്ല....
ഇരുളിൽ അവൾ ബന്ധിതയാണെന്ന്
അവൾ കരുതി പക്ഷെ അവൾക് തെറ്റി....
ഇരുളിൽ അവൾ സ്വതന്ത്ര ആയിരുന്നു....
പ്രകാശത്തിന്റെ ചൂടേറ്റു പൊള്ളിയ അവൾക്ക് ഇന്ന് ഇരുളിന്റെ മഹത്വം തിരിച്ചറിയാം.
ഇരുളിൽ നിന്ന് അകലുന്ന പക്ഷിയുടെ നെഞ്ചകം എത്രയോ ആകാംഷ ഭരിതമായി
അനവദ്യ