ലോക്ക് ഡൌൺ ക്രിയാത്മകമാകാം
April 21
12:53
2020
നടക്കാവ് ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മുഹ്സിന നിയാസ് പരിസ്ഥിതി വിഷയങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സജീവമായി പങ്കെടുക്കുന്ന മുഹ്സിന ഈ കൊറോണ കാലത്തും വ്യത്യസ്ത പ്രവർത്തനങ്ങളുമായി തിരക്കിലാണ്
വീടിനു സമീപത്തെ റോഡരികിൽ വച്ചു പിടിപ്പിച്ച പൂന്തോട്ടം പരിപാലിക്കുന്നതും,മാസ്ക് നിർമാണം, തുണി സഞ്ചി നിർമാണം എന്നിവക്ക് പുറമെ ടോയ്ലറ്റ് ലോഷനും തയാറാക്കി വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവർക്ക് നൽകുന്നു.പരീക്ഷ കഴിഞ്ഞിട്ടില്ലെങ്കിലും തയാറെടുപ്പുകൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധത നെഞ്ചേറ്റുകയും ചെയ്യുന്നു ഈ മിടുക്കി.