EVENTS

"കാത്തിരിപ്പിന്റെ സമ്മാന"വുമായി ഹരിപ്രിയ

April 26
12:53 2020

കാത്തിരിപ്പിന്റെ സമ്മാനം- കഥ
--------------------------------------
അമ്മു വളരെ സന്തോഷത്തിലാണ്. നാളെ അവളുട അച്ഛനും അമ്മയും അമേരിക്കയിൽ നിന്ന് വരും. മറ്റന്നാൾ അവളുടെ പിറന്നാൾ ആണ്. അവൾ ഇപ്പോൾ മുത്തശ്ശിയുടെ കൂടെയാണ്
താമസിക്കുന്നത്. കഴിഞ്ഞ
പിറന്നാളിന് അച്ഛനും അമ്മയും വന്നില്ല. അച്ഛനും അമ്മയും അമേരിക്കയിൽ ഡോക്ടർമാരാണ്. കഴിഞ്ഞ പിറന്നാളിന്റെ ക്ഷീണം ഈ പിറന്നാളിന് തീർക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. ഇനിയുള്ള കുറച്ചു നാൾ അച്ഛനോടും അമ്മയോടുമൊപ്പം ആഘോഷിക്കാമല്ലോ എന്നോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. പിറ്റേദിവസം അണിഞ്ഞൊരുങ്ങി മാമനോടൊപ്പം അവളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഒരുവട്ടം അവളും വിമാനത്തിൽ കയറിയിട്ടുണ്ട്. സാധാരണ അച്ഛൻ അല്ലെങ്കിൽ അമ്മ വിമാനത്തിൽ കയറും മുൻപ് വിളിക്കാറുണ്ട്. പക്ഷേ ഇന്ന് വിളിച്ചില്ല. മറന്നു എന്ന് കരുതിയാണ്
മാമൻ വണ്ടിയെടുത്തത്. ഇടയ്ക്ക് വച്ച് മാമന് അച്ഛന്റെ കോൾ വന്നു. അച്ഛൻ പറഞ്ഞു :അമ്മക്കും അച്ഛനും വരാൻ സാധിക്കില്ല. കാരണം, അവിടെ കൊറോണ എന്ന വൈറസ് വ്യാപിച്ചുവത്രേ. അമ്മു വളരെ സങ്കടപ്പെട്ടു. അവർ തിരിച്ചുപോന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കേരളത്തിലും കൊറോണ വ്യാപിച്ചു. 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടു. കുറേനാളുകൾ കഴിഞ്ഞു. എല്ലാം ശാന്തമായി. അച്ഛനും അമ്മയും ചികിൽസിച്ച ധാരാളം പേരുടെ രോഗം ഭേദമായി. കുറച്ചുപേർ മരണപ്പെട്ടു. രോഗം ഭേദപ്പെട്ടവരിൽ രണ്ടു വയസ്സുള്ള സുന്ദരിവാവയുണ്ടായിരുന്നു. കുറച്ചുദിവസങ്ങൾക്ക്
ശേഷം ആ കുട്ടിയുടെ പിറന്നാളായിരുന്നു. ആ പിറന്നാളിന് അച്ഛനും അമ്മയും ചെന്നിരുന്നു. ആ കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം അമ്മുവിന് ലഭിച്ചു. അത് കണ്ടപ്പോൾ അമ്മുവിന്റെ മനം നിറഞ്ഞു. നീണ്ട ഒരു വർഷം കഴിഞ്ഞ് അച്ഛനും അമ്മയും വന്നു. അപ്പോൾ അവർ അമ്മുവിന് ഒരു സമ്മാനം കൊടുത്തു. അത് എന്താണെന്നറിയാമോ? അമ്മുവിന് അവർ സമ്മാനിച്ചത് ഒരു കുഞ്ഞനുജത്തിയെയാണ്. ആ കുട്ടി അവളെ 'ചേച്ചി' എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷമായി.
അമ്മുവിന്റെ അച്ഛനെയും അമ്മയെയും പോലെ ഒരുപാട് ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബത്തെ പോലും ഉപേക്ഷിച്ച് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. കൊറോണയെ ചെറുത്തുന്ന പോരാളികളാണ് അവർ. അവർക്കുവേണ്ടി 21 നാൾ
വീട്ടിലിരിക്കാം. STAY HOME STAY SAFE.

ഹരിപ്രിയ കെ
ക്ലാസ്സ്‌ : 6
LIGHS ചൂണ്ടൽ, തൃശൂർ ജില്ല.

കാഴ്ചക്കപ്പുറം(കവിത )
-----------------------
വെറുതെയിരിക്കരുത്തിരുപത്തിയൊന്നുനാൾ
ചെയ്യാനുണ്ട് പലവിധം കാര്യങ്ങൾ.
കൊറോണബാധിതരെ ഓർക്കണം
അവരുടെ ഏകാന്തതയെ ഓർക്കണം.
ആ നിശബ്ദതതയിൽ അവർക്ക് സ്നേഹം
പകർന്ന മാലാഖമാരേ നന്ദി.
കൊറോണയെ ചെറുത്തുന്ന നിങ്ങൾ
മാലാഖാമാരല്ല, പോരാളികൾ.
പൊടിപിടിച്ചിരിക്കുന്ന പുസ്തകത്താളുകൾ
പൊടിതട്ടിയെടുക്കാം.
ഫോണിനുമുന്നിൽ ചടഞ്ഞിരിക്കാതെ
നേടാം പലവിധം വിജ്ഞാനങ്ങൾ.
അറിവിനുത്സവലോകത്തേക്ക് 21 നാൾ
യാത്ര ചെയാം.
ഒപ്പം കൂട്ടാം പുസ്തകങ്ങളെ
രചിക്കാം പലവിധ രചനകൾ.
കോറോണയെന്ന രാവണനെ തുരത്താം
വെളിയിൽ ഇറങ്ങാതിരിക്കാം.
ഹസ്തദാനങ്ങൾ വേണ്ട,
മാസ്കും സോപ്പും മതി.
തകർക്കാം കൊറോണയെന്ന കുഞ്ഞനെ
മാസ്കും സോപ്പും കൊണ്ട്.
ഹരിപ്രിയ കെ
ക്ലാസ്സ്‌ :6
LIGHS ചൂണ്ടൽ, തൃശൂർ ജില്ല

Write a Comment

Related Events