സ്നേഹദീപം
April 27
12:53
2020
സ്നേഹദീപം
മഞ്ഞു വീഴും ശിശിരമാലെ
വന്നു നീയെൻ മനസ്സിലേക്ക്
പാറിപറക്കും പൂമ്പാറ്റയെ പോൽ
പാറിവന്നു നീയ്യെന്നുള്ളിലേക്ക്
എന്നുളളിൽ ചാലിച്ച നിൻ ചിത്രം
മാണിക്യക്കല്ലു പോൽ സൂക്ഷിച്ചു ഞാൻ
നീയെനികേകിയ പനിനീർ പൂക്കൾ
മായാജാല ഭൂമിയിൽ പൂട്ടി വച്ചു
നിന്റെ മനസ്സിന്റെ താക്കോൽ പോലും
എന്റെ മണിച്ചെപ്പിനുള്ളിലൊളിച്ചു വച്ചു
എൻ മനസ്സിലെ തേനരുവിയാണ് നീ
എൻ മനം കവർന്ന ചിത്രശലഭമാണ് നീ
അകലെയാണെങ്കിലും ഓമലേ
നീയിന്നരിക്കെയാണെന്നു തോന്നിടുന്നു .
നിവേദ്യ എസ്
ജി യു പി എസ് ഈസ്റ്റ് നടക്കാവ്