കൃഷിയിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തി ഒന്നു വേറെ തന്നെ...
കൃഷിയിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തി ഒന്നു വേറെ തന്നെ...
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തളി എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്.... വരവൂർ ഗവ: ഹയർ സെക്കഡറി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .....
ഈ ലോക്ക് ഡൗൺ സമയത്ത് പ്രത്യേകിച്ച് നമ്മൾ വീട്ടിൽ ഒതുങ്ങി കൂടേണ്ട സമയമാണിപ്പോൾ .... എന്നാൽ ആ സമയം ഏതെല്ലാം രീതിയിൽ വിനിയോഗിക്കാം... എന്ന ചിന്ത ഉണർന്നത് കൃഷിയിലൂടെയായിരുന്നു .... അമ്മയ്ക്കും ഏറെ ഇഷ്ടമുള്ള കൃഷി.... ഏറെ മനസ്സിലാക്കാനും ഈ അവസരം ഞാൻ പ്രയോജനപെടുത്തുകയായിരുന്നു .... ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്ന ഒന്നാണ് കൃഷി എന്ന് ഞാൻ മനസ്സിലാക്കുന്നു... നമ്മൾ തന്നെ ഉൽപ്പാദിപ്പിച്ച് നമ്മൾ തന്നെ അത് വിളവെടുത്ത് കഴിക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് ഒന്ന് വേറെ തന്നെയാണ് .... വേനൽക്കാല വിളയായ ചീരയും മറ്റും ഒട്ടേറെ ഉണ്ടായി...' കൂടുതലുളളത് ഈ ലോക്ക് ഡൗൺ സമയത്ത് അടുത്തുള്ള വീടുകളിലേക്ക് കൊടുത്തു.... ആവശ്യമുള്ളവർക്ക് കൃഷി ചെയ്യാൻ വിത്തുകളും മറ്റും നൽകി അവരെയും കൃഷിയിലേക്ക് കൂട്ടി... ടെറസ്സിലെ മഴമറയിൽ ആയതു കൊണ്ട് കീടശല്യം കുറവായത് അനുഗ്രഹമായി....
വെറുതെ ഇരിക്കാനും കളയാനും ഇപ്പോ സമയം തികയുന്നില്ല ....
ഇതിനെല്ലാം എന്റെ വിദ്യാലയവും പ്രചോദനമായിട്ടുണ്ട് ...... പ്രധാനാധ്യാപികയായ രതി ടീച്ചറും സീഡ് കോർഡിനേറ്ററായ കൃഷ്ണൻ മാഷും... വിദ്യാലയത്തിലും ഒട്ടേറെ വിളവെടുപ്പ് നടത്തുകയും.... കൃഷി ചെയ്യാനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നത് വലിയ രീതിയിൽ ഈ സമയത്ത് പ്രചോദനമായി....
ഇപ്പോഴും നല്ല രീതിയിൽ വിവിധ ഇനം, ചീരയുടെയും , വിവിധ മുളക്, തക്കാളി, എന്നിവ യുടെയും വിളവെടുപ്പ് തുടരുന്നു... തികച്ചും ജൈവരീതിയിൽ നമുക്ക് ആവശ്യമുളളത് നമുക്ക് തന്നെ ഉൽപ്പാദിപ്പിച്ചെടുക്കാം .... അതിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തി ഒന്നു വേറെ തന്നെ...
ആകാശ് നായർ ഇ.എസ്