EVENTS

"രോഗാണു" കവിതയുമായി റിട്ടയേർഡ് അധ്യപിക

May 05
12:53 2020

"രോഗാണു" -കവിത


അഖിലാണ്ഡമണ്ഡലമാകെ വ്യാപിച്ച്
രോഗാണു വ്യാപനത്താൽ
പാപിയാം മർത്ത്യനെയാക്രമിച്ച്
കാലപുരിയിലേക്കയച്ചിടുന്നു

ഒരിറ്റു ജീവശ്വാസത്തിനു വേണ്ടി
മർത്ത്യൻ കേണിടുന്നു, മരിച്ചിടുന്നു
ഭൂതലമാകെ കിടന്നു പിടയുന്നു മനുഷ്യർ
രോഗാണു വാനന്ദ താണ്ഡവ നൃത്തമാടിടുന്നു
ശാസ്ത്ര സാങ്കേതിക കണ്ടു പിടുത്തതാൽ
ലോകം കീഴ്മേൽ മറിച്ച മർത്യൻ
ഈ നിസ്സാര രോഗാണുവിൻ്റെ
താണ്ഡവത്തിൽ പരാജിതനായിരിക്കുന്നു
പരാജിതനായ മർത്യനോട് സർക്കാർ
ജാഗ്രതയോടെ
പരസമ്പർക്കമില്ലാതെ
വീടിനുള്ളിൽ അഭയം തേടാൻ
മർത്യൻ വീടിനുള്ളിൽ അഭയം തേടൽ മാത്രം പോര
ജീവാണുവിനേയും രോഗാണുവിനേയും പാരിലേയ്ക്കയച്ച ജഗദീശ്വരനോട്
മർത്യരക്ഷയ്ക്കായ് പ്രാർത്ഥിക്കണമെപ്പോഴും മെപ്പോഴും


കെ.എ ചിന്നമ്മ
റിട്ടയേർഡ് അധ്യപിക
എ.ഡി.വി യു.പി.എസ് പെരിങ്ങണ്ടൂർ

Write a Comment

Related Events