EVENTS

മുത്തശ്ശി മാവ്

May 05
12:53 2020

കഥ

മുത്തശ്ശി മാവ്

മുത്തശ്ശി മാവ്, ഞാനിന്നു എൻ്റെ കഥയാണ് പറയുന്നത്.
ഇന്നീ കാണുന്ന ഞാനും ഈ സ്ഥലങ്ങളും എല്ലാം പണ്ട് ഒരു കൊച്ചു ഗ്രാമം ആയിരുന്നു. ഒത്തിരി ചെടികളും പൂക്കളും ഇതിന്റെ അരികിൽ കൂടി ഒരു തോട്, പിന്നെ ഈ ഗ്രാമത്തിലെ നല്ലവരായ കുറേ മനുഷ്യരും ഉണ്ടായിരുന്നു.
എന്നാൽ വാശിക്കാരനായ കുഞ്ഞുക്കുട്ടൻ എന്ന 4 വയസ്സുകാരൻ എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു. അവന്റെ അച്ഛനും അമ്മയും പാറു ചേച്ചിയും അടങ്ങിയ ഒരു കൊച്ചു വീട്. അച്ഛൻ വിറക് വെട്ടുകാരൻ ദാമു.
എന്നും കാട്ടിൽ വിറകു വെട്ടാൻ പോകും നേരം കുഞ്ഞുകുട്ടൻ അമ്മയും ചേച്ചിയുമായി വഴക്കിടും. അപ്പോൾ അവന്റ അമ്മ അവനെയും കൂട്ടി എന്റെ അരികിൽ എത്തും. പിന്നെ മാവിൽ കല്ലെറിഞ്ഞു മാങ്ങ പറിക്കും. ചേച്ചിയുടെ കൂടെ ഒളിച്ചു കളിക്കും. അങ്ങനെ വളരെ സമയം മാവിൻ ചോട്ടിൽ കഴിച്ചു കൂട്ടും.
അങ്ങനെ ഇരിക്കെ ഒരു ദിവസം ദാമുവിനു വിറകിനു മരങ്ങൾ കിട്ടാതെ വന്നു. അയാൾ മാവ് മുറിക്കാൻ തീരുമാനിച്ചു.
പതിവുപോലെ കുഞ്ഞുകുട്ടൻ മാവിൻ ചോട്ടിൽ കളിക്കുക ആയിരുന്നു. അപ്പോൾ അവന്റ അച്ഛൻ കോടാലിയുമായി മരച്ചുവട്ടിൽ എത്തി. മാവ് മുറിക്കാൻ പോകുകനെന്നു അവനോട് പറഞ്ഞു. ഇത് കേട്ട അവൻ ഭയങ്കര ബഹളം വച്ചു. കരച്ചിൽ കേട്ടു അമ്മയും എത്തി.അച്ഛനോട് മാവ് മുറിക്കരുത് എന്ന് കരഞ്ഞും പിണങ്ങിയും എല്ലാം പറഞ്ഞു. ഇതു കണ്ട ദാമുവിനു സങ്കടം ആയി. അയാൾ അവനെയും കൂടി വീട്ടിൽ പോയീ. പിന്നീട് ഒരിക്കലും മാവ് മുറിക്കാൻ വന്നില്ല.
അങ്ങനെ വാശിക്കാരൻ കുഞ്ഞുകുട്ടൻ കാരണം ഞാനിന്നു ഒരു മുത്തശ്ശി മാവ് ആയി ഇന്നും ഇവിടെ ജീവിക്കുന്നു........

അപൂർവ്വ. ജി.
എസ് എൻ എൽ പി എസ്
പരിയാരം

Write a Comment

Related Events