EVENTS

നന്മ മരം

May 05
12:53 2020

കവിത

എന്റെ ഉദ്യാനമാം മാനസ കോവിലിൽ കൃഷ്ണതുളസി ഞാൻ ഒന്നു നട്ടു സ്നേഹമാം ജലവും വളവും ഞാനതിനേകി ഏറെ താലോലിച്ചു പരിപാലിച്ചു നിന്നെപ്പോൽ നിന്റയൽക്കാരനേം സ്നേഹിക്കു എന്ന വചനം ഞാൻ ഓർത്തുവച്ചു വാക്കിലല്ല നന്മ പ്രവർത്തിയിലാണെന്ന് അമ്മയിന്നെന്നോട് ചൊല്ലിത്തന്നു സഹജീവിയെ സ്നേഹിക്കാൻ അറിയില്ല എങ്കിലീ ഇഹലോകജീവിതം കൊണ്ടെന്തു നേടാൻ എന്മനോ മുകുരത്തിൽ വിരിഞ്ഞോരീ ചിന്തകൾ കൃഷ്ണതുളസിക്ക് ശാഖകളായി നല്ലൊരു നാളേക്ക് വേണ്ടി ഞാനെപ്പോഴും എന്നിലെ നന്മയെ ചേർത്തുവച്ചു എത്രനാളെത്രനാൾ ഉണ്ടാവുമെൻ മനസ്സിൻ മണിമുറ്റത്തി നന്മ മരം ഞാനെന്റെ ദേഹവും ദേഹിയും നൽകിടാം വളമായും ജലമായും സ്നേഹമായും വീണ്ടും തളിർക്കണം പൂക്കണം കായ്ക്കണം എന്റെയീ ഉള്ളിലെ നന്മമരം

ക്ഷമ വിൻസ്
ക്ലാസ് - 4
SNLP SCHOOL PARIYARAM

Write a Comment

Related Events