EVENTS

നന്മയുള്ള മനസ്സുകൾ

May 05
12:53 2020

കഥ


ഒരു പട്ടണത്തിൽ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. കുട്ടൻപിള്ളയും കുഞ്ഞിരാമനും. ഇവർക്ക് പട്ടണത്തിലെ ക്ഷേത്രത്തിലെ ആൽമര ചുവട്ടിൽ പഴങ്ങൾ വിൽക്കുന്ന കട ഉണ്ട്. അയൽ പട്ടണത്തിൽ നിന്നും പഴങ്ങൾ വാങ്ങി സ്വന്തം കടയിൽ കൊണ്ടുവന്ന് കുട്ടൻ വിൽക്കും. ലോകത്ത് കൊറോണ പടർന്നു പിടിക്കുന്നതറിയാതെ ഒരു ദിവസം കുട്ടൻ പതിവുപോലെ പഴങ്ങൾ ശേഖരിക്കാൻ അയൽ പട്ടണത്തിൽ എത്തി. പട്ടണം കണ്ട് കുട്ടൻ ഞെട്ടി.റോഡിലെങ്ങും ആരും ഇല്ല കടകൾ അടഞ്ഞുകിടക്കുന്നു. എന്താ ഇവിടെ സംഭവിച്ചത്, കുട്ടൻ കുറച്ച് നേരം അവിടെ തന്നെ നിന്നു. അപ്പോൾ അതുവഴി ഒരു പോലീസുകാരൻ വന്നു. കുട്ടൻ അദ്ദേഹത്തോട് കാര്യം തിരക്കി.
സാറെ... സാറെ... എന്താ ഇവിടെ ആരെയും കാണുന്നില്ലല്ലോ, ഹർത്താലാണോ കുട്ടൻ ചോദിച്ചു. പോലീസുകാരൻ കുട്ടനോട് പറഞ്ഞു എത്രയും പെട്ടെന്ന് തൻ്റെ നാട്ടിലേക്ക് തിരിച്ച് പോവുക പട്ടണത്തിൽ മഹാമാരിയായ 'കൊറോണ ' എന്ന രോഗം പിടിപെട്ടിരിക്കുന്നു. ഇവിടെ ആരോടെങ്കിലും സംസാരിക്കുകയോ തൊടുകയോ ചെയ്താൽ തനിക്കും തൻ്റെ പട്ടണത്തിൽ ഉള്ളവർക്കും ഈ രോഗം പിടിപെടും. കുട്ടൻ ഇത് കേട്ട് പേടിച്ചു എന്താണ് ഇതിനുള്ള പരിഹാരം, എനിക്ക് പറഞ്ഞ് തരുമോ സാർ.
സുഹുത്തേ "കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, മുഖം മറക്കുക, അയൽ പട്ടണത്തിൽ പോകാതിരിക്കുക, രോഗമുള്ളവരുമായി അടുക്കരുത്. ഇത് കേട്ട് കുട്ടൻ പോലീസുകാരനോട് നന്ദി പറഞ്ഞ് തൻ്റെ പട്ടണത്തിലേക്ക് തിരിച്ച് പോയി. പട്ടണത്തിൽ തിരിച്ചെത്തിയ കുട്ടൻ ജനങ്ങളോട് പോലീസുകാരൻ പറഞ്ഞതെല്ലാം അവരെ പറഞ്ഞു മനസ്സിലാക്കി.ജനങ്ങൾ എല്ലാം അത് അനുസരിച്ചു.
ഉടൻ തേൻ ശേഖരിക്കാൻ പോയ കുഞ്ഞനും തിരിച്ചെത്തി. എല്ലാവരും ഒരുമിച്ച് അവരുടെ പട്ടണത്തെ സുരക്ഷിതത്തോടെ കരുതലോടെ അവരുടെ പട്ടണത്തിൽ കഴിഞ്ഞു.

"Break The Chain"
Thank You

അൽഫിയ ഫാത്തിമ
IV - B
S. N. L. P .S Koottar

Write a Comment

Related Events