EVENTS

ഉറുമ്പും പുൽച്ചാടിയും

May 05
12:53 2020

കഥ

ഒരിടത്തു ജോലി ചെയ്യാൻ മടിയുള്ള ഒരു പുൽച്ചാടി ഉണ്ടായിരുന്നു. അവൻ എപ്പോഴും വയറു നിറയെ ഭക്ഷണം കഴിച്ചു പാട്ടുമൂളി രസിച്ചു നടക്കും. നാളേക്ക് വേണ്ടി ഒന്നും കരുതി വെക്കില്ല. എന്നാൽ ഉറുമ്പുകൾ അങ്ങനെ ആയിരുന്നില്ല. അവർ സമയം കളയാതെ ജോലി ചെയ്തു കൊണ്ടിരുന്നു. പുൽച്ചാടിയെ കാണുമ്പോൾ ഒക്കെ ഉറുമ്പുകൾ ഉപദേശിക്കും "മഞ്ഞുകാലം വന്നാൽ നീ കഷ്ടപ്പെടും". ഉറുമ്പുകൾ ഇങ്ങനെ പറയുമ്പോൾ പുൽച്ചാടി അവരെ കളിയാക്കി നൃത്തം ചെയ്യും. താമസിയാതെ തണുപ്പുകാലം വന്നു. എങ്ങും മഞ്ഞു കൊണ്ടു മൂടി. പുൽച്ചാടിക്കു ഒരുവക പോലും തിന്നാൻകിട്ടാതെയായി. അവൻ ഉറുമ്പുകളെ തേടിച്ചെന്നു. കൂട്ടുകാരെ എനിക്ക് വിശന്നിട്ടുവയ്യ. വല്ലതും തരണേ.... ജോലി ചെയ്യേണ്ട സമയത്തു പാട്ടുംപാടി കളിച്ചു നടന്നു. ഞങ്ങൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ?. പൊയ്ക്കോ ഇവിടുന്ന്. ഉറുമ്പുകൾ പുൽച്ചാടിയെ ആട്ടിപ്പായിച്ചു. ഇനി ഞാനും ജോലി ചെയ്യ്തു കരുതി വെക്കും. സന്തോഷത്തോടെ ജീവിക്കും. പുൽച്ചാടി തീരുമാനിച്ചു. ഗുണപാഠം :-"സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം".

ദേവിക. കെ. എസ്.
ക്ലാസ് :4. A
എസ്. എൻ. എൽ. പി. എസ്സ്, പരിയാരം

Write a Comment

Related Events