EVENTS

ഒരു കൊറോണ മരണം

May 05
12:53 2020

കഥ

അമ്മു രാവിലെ എഴുന്നേറ്റു. മുൻ വശത്തെ വരാന്തയിൽ എത്തി. പത്രക്കാരൻ വലിച്ചെറിഞ്ഞ പത്രം അതാ പൂച്ചെടികൾക്കിടയിൽ കിടക്കുന്നു. അവൾ അതെടുത്തു. പത്രത്തിലെ പടങ്ങൾ മാത്രം നോക്കുന്ന ശീലമുള്ള അവൾ പേജുകൾ ഓരോന്നായി മറിച്ചു. അപ്പോഴാണ് പരിചയമുള്ള ഒരു മുഖം ശ്രദ്ധയിൽ പെട്ടത്. "അമ്മേ... അമ്മേ " അവൾ ഉറക്കെ വിളിച്ചു. അടുക്കളയിൽ തിരക്കിൽ ആയിരുന്ന ജലജ അവളുടെ വിളി കേട്ട് അവിടേക്കു ഓടി വന്നു. അമ്മു പത്രത്തിലെ ഫോട്ടോ അമ്മയെ കാണിച്ചു. "അയ്യോ... ഇത് തറവാട് വീടിനടുത്തുള്ള വർക്കി ചേട്ടൻ ആണല്ലോ "..ഒരു വർഷം മുമ്പാണ് അദ്ദേഹം മക്കളോടൊപ്പം അമേരിക്കയിലേക്ക് പോയത്. അദ്ദേഹം കോവിഡ് ബാധിച്ചു മരണപ്പെട്ടിരിക്കുന്നു. ആ ഗ്രാമത്തിലെ ഏറ്റവും പണക്കാരനായ വർക്കിച്ചേട്ടന്റെ മരണവാർത്ത ജലജക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. "എന്താ മോളെ പത്രത്തിൽ വിശേഷം? ".മുത്തച്ഛൻ അവിടേക്ക് വന്നു. ജലജ പത്രം അദ്ദേഹത്തിന് നേരെ നീട്ടി. മുത്തച്ഛൻ വിഷമത്തോടെ പറഞ്ഞു. "കോറോണക്ക് പണം പദവി എന്നിങ്ങനെ വല്ലതും ഉണ്ടോ..... "

ഹിബ സുബൈർ,
STD 4
SNLPS പരിയാരം

Write a Comment

Related Events