ലക്ഷ്യം
May 07
12:53
2020
ലക്ഷ്യം
വേണ്ടപ്പെട്ടവർ നമ്മെ ഓർക്കാതിരുന്നാൽ,
മറക്കാതെ ദുഃഖം തേടിയെത്തും.
വൈകാതെ രോഗങ്ങളും,
പിന്നാലെ മരണഭയവും,
ഒടുവിൽ മരണം തന്നെയും.
"ഓർക്കാതിരുന്നാൽ മറവി അല്ല,
മറന്നില്ലെങ്കിൽ ഓർത്തെന്നുമല്ല"
അവർ പറയും.
നമ്മെ വഴിതെറ്റിക്കാൻ ആണത്.
അവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ട്,
ഗൂഡലക്ഷ്യം,
നമ്മോടുള്ള സ്നേഹം കാരണം
അവരത് പറയുന്നില്ല.
പക്ഷെ പതിയെ പതിയെ
അവരത് നിറവേറ്റുക തന്നെ ചെയ്യും
- വടയക്കണ്ടി നാരായണൻ