പൂമ്പാറ്റയും കൂട്ടുകാരും
ഒരിടത്തൊരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ സുന്ദരിയായ ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു.അവളുടെ പേരാണ് ആഞ്ജലീന.ഒരു ദിവസം കൂട്ടുകാരോടൊത്ത് അവൾ പറന്നു പറന്നു റോസ തോട്ടത്തിന്റെ അരികിലെത്തി. എന്തൊരു മനോഹരമായ റോസാച്ചെടികൾ ആഞ്ജലീന പറഞ്ഞു ചുവന്ന റോസാ ചെടികൾ കൂർത്ത മുള്ളുകൾ കൂട്ടുകാർ പറഞ്ഞു. ആഞ്ജലീന ഒരു റോസാ ചെടിയിൽ പോയിരുന്നു അവൾ തേൻ കുടിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടുകുട്ടികൾ അവളെ പിടിക്കാനായി ഓടി വന്നു. ആഞ്ജലീന പറക്കാൻ തുടങ്ങിയപ്പോൾ അവളുടെചിറകുകൾ വിട്ടുപോയി. കൂട്ടുകാർ രക്ഷപ്പെട്ടിരുന്നു. പിന്നീട് കൂട്ടുകാർ വന്ന് ആഞ്ജലീനയെ രക്ഷപെടുത്തി വീട്ടിലെത്തിച്ചു. അവളുടെ അനുജത്തി ജിയായും കൂടിയുണ്ടായിരുന്നു.
പിറ്റേദിവസം അവർ വീണ്ടും വന്നു അനിയത്തി ജിയയെയും കൂടെകൂട്ടി അവർ പിന്നെയും റോസ തോട്ടത്തിലേക്ക് പോയി. അന്നും ആ കുട്ടികൾ അവരെ പിടിക്കാൻ എത്തി. എങ്ങിനെയോ ജിയാ രക്ഷപ്പെട്ടു ഉടൻ തന്നെ അവൾ സഹോദരിയായ ആഞ്ജലീനയെ പോയി കണ്ടു.അവൾ ചിറക് പോയതിന് വിഷമിച്ചു ഇരിക്കയായിരുന്നു. അവൾ വിഷമത്തോടെ പറഞ്ഞു. ഇന്നും കുട്ടികൾ വന്നിരിന്നു. നമ്മുടെകൂട്ടുകാരിൽ ചിലർ മരിച്ചുപോയി. ചിലർക്ക് പരിക്ക് പറ്റി. അവർ വിഷമത്തോടെ അവരുടെ വീട്ടിൽ കഴിഞ്ഞുകൂടുകയും
ഇനിമേലിൽ റോസാച്ചെടികളുടെ അരികിൽ പോകില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു......
മെഹറിനൂർ. എൻ
എസ്സ്.എൻ.എൽ.പി.യെസ് പരിയാരം