EVENTS

പാഠം ഒന്ന് ഒരു കൊറോണ കാലം

May 14
12:53 2020


എന്നത്തെയും പോലെ കുറച്ചു നേരത്തെ ഞാൻ എഴുന്നേറ്റു. ഉറക്കത്തിലെ ക്ഷീണത്തിൽ ഞാൻ പതുക്കെ വരാന്തയിൽ പോയിരുന്നു. എപ്പോഴും വണ്ടികൾ കടന്ന് പോകുന്ന റോഡ്. താഴെ പീടികയിൽ കുശലം പറയുന്ന കുറെ ആളുകൾ. മുഖത്തോടു മുഖം നോക്കാതെ കുറച്ചു കൗമാരപ്രായക്കാർ മൊബൈലിലെ വലയത്തിൽ. ഞാൻ പതുക്കെ എന്റെ ഓർമ്മയുടെ താളുകൾ മറിച്ചു.സ്കൂളിൽ പോകുന്ന തിരക്ക്......... രാവിലെ മുതൽ സൂര്യാസ്തമയം വരെ ഓടുന്ന ഉമ്മ. എന്നിട്ടും പല പരാതികളും പറഞു ദേഷ്യപ്പെടുന്നു. പെട്ടെന്ന് പൊട്ടി പുറപ്പെട്ട ഒരു രോഗത്തിന് ഈ കാലത്തിന്റെ ഓട്ടത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞെങ്കിൽ! ഞാൻ അത്ഭുതത്തോടെ ആലോചിച്ച് ആ പീടികയിൽ ഒന്ന് കണ്ണോടിച്ചു. അതിശയം! കാകക്ക് കൊത്തി പെറുക്കാൻ വേസ്റ്റ് പോലും ഇല്ല. പരിസരം ശൂന്യം. ഒന്നും മര്യാദയ്ക്ക് കഴിക്കാൻ പോലും ഇല്ല. വീട്ടിൽ പോലും നല്ല ഭക്ഷണം കിട്ടാതെയായി എന്നാലും വിശപ്പ് എന്തെന്ന് അറിയിക്കാതെ എന്റെ ഉമ്മ ഓടിനടക്കുന്നു. പാടത്തും പറമ്പിലും ഒക്കെ ആയി നടന്ന ഓരോന്ന് ഞങ്ങൾക്കായി തയ്യാറാക്കി തരുന്നു.എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ഞങ്ങടെ വയറുകൾ നിറയ്ക്കുന്നു. എനിക്ക് എന്തെങ്കിലും അസുഖം വന്നാലും കണ്ണ് നിറഞ്ഞൊഴുകാൻ എന്റെ ഉമ്മ അല്ലേ ഉള്ളൂ. ഓരോ ഭക്ഷണത്തിന് വിലയും മഹത്വവും ഞാൻ കുറച്ചു കാലം കൊണ്ട് മനസ്സിലാക്കി. ഒരുപാട് ഒരുപാട് പാഠങ്ങൾ. എല്ലാം പഠിക്കാൻ ഇത്രയും നാൾ സ്കൂളിൽ പോയ അതിനേക്കാളേറെ ഞാൻ പഠിച്ചു. ശരിക്കും പറഞ്ഞാൽ കുറവാണ് എന്നെ പഠിപ്പിച്ചത്. ഒരു ദീർഘനിശ്വാസത്തോടെ ഞാൻ തേങ്ങി.

സഫ്ന മോൾ അമീർ
4 A
എസ്സ്.എൻ.എൽ.പി.എസ്‌ പരിയാരം

Write a Comment

Related Events