EVENTS

"ഉണർത്തുപാട്ടുമായി" പ്രിൻസ് ഗീവർഗീസ്

May 17
12:53 2020

"ഉണർത്തുപാട്ടുമായി" പ്രിൻസ് ഗീവർഗീസ്
കൊല്ലം ചവറ ജി.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

കവിതയുടെ പേര് : ഉണർത്തു പാട്ട്.


മാമ്പൂ നിറമെന്തെ,
പാലപ്പൂ മണമെന്തെ
എൻ കണ്ണിൽ കണ്ണായി നിറയുന്നു.

കണ്ടില്ലെ കേട്ടില്ലെ...
രാവിന്റെ,
മറ കൊണ്ടൊ കാണാഞ്ഞു.

നിറമില്ലാ പൂക്കൾക്കേഴു
നിറമായി മണമായി.

കണി കാണാനാളായി
കണിയെല്ലാം പതിവായി.
രുചിയില്ലാ ചുണ്ടുകളിൽ
പൂന്തേൻ രുചിയായി.


അമ്മേനെം അപ്പേനെം
കാണാനായി
പിള്ളേർക്ക് പതിവില്ലാ
രുചിയെല്ലാം അറിയാനായ്.

ഉപ്പയ്ക്കും അടുക്കള
കാണാനായി.
പട്ടിണി പങ്കിട്ടു
തിന്നാമെന്നായ്,
കണ്ണീരും പങ്കിട്ടു
കുടിക്കാമെന്നായ്.

താലിച്ചരടെല്ലാം കട്ടിക്കായ്.
കുരുശു മാലയ്ക്കും
തിളക്കമതേറെയായ്.

പച്ചപ്പുൽ തുമ്പുകളിൽ
ചാരിക്കിടന്നവർ
എന്തേ...
ഓർമകളിൻ
വേരു ചികഞ്ഞില്ലാണ്ടായി.

നഞ്ചിൽ അലിഞ്ഞില്ലാണ്ടായോരു- പുഴ,
കവിത പാടി പുതു വഴിയേ
ഓർമകളിൽ വേരോടി.

മുടിക്കാനുള്ളൊനും,
പാമരനായോനും
കലയൊരു താരാട്ടിന്നീണമായ്.

വരയായ്, വരിയായ്
ചിരിയായ്, കളിയായ്
രുചിയായ് നിറമുള്ള
ഓർമ്മകൾക്കീണങ്ങളായ്.

ഓടിയോടി തളർന്നില്ലെ .
ഒരു ചെറു കീടാണു,
ഒരു പട നയിച്ചില്ലെ,
ഒരു കൊള്ള കണ്ടിനിയും
നാം വീടുകളിരിപ്പല്ലെ..
ഇനിയും നാം പാടേണം
ഭൂമിക്കൊരുണർത്തു പാട്ട്,...
നാടിനൊരു ചരമ ഗീതം.

ഒന്നിച്ചു കരഞ്ഞില്ലെ
ഒന്നായി പിടഞ്ഞില്ലെ
ഒന്നിച്ചു പോരാടി
ഒരു കോട്ട പണിയണ്ടെ?

പൊയ്മുഖമണിഞ്ഞില്ലെ
സോപ്പിൽ കുളിച്ചില്ലെ
മണ്ണിനെ മണ്ണാക്കി
മാറ്റിയില്ലെ.


കണ്ണീരും, കൈലേസും
നീളുകില്ലാ
പൂവുകളെല്ലാം കൊഴുയുകില്ലാ
നമ്മളഞ്ചാറു
നാളിൽ പെയ്തതല്ല.
നൂറ്റാണ്ടുകൾ വീശിയ
ഉഷ്ണക്കാറ്റിൽ
ചാഞ്ഞിട്ടും ചരിഞ്ഞിട്ടും
ഉടഞ്ഞിട്ടില്ല.

ഇനിയൊട്ടുടഞ്ഞാലും
പൊടിയുകില്ല
ഇനിയൊട്ടു പൊടിഞ്ഞാലും
ഇഴഞ്ഞു വരും.
കലയുടെ മായത്തിൽ,
സ്നേഹത്തിൽ പശയൊന്നിൽ
പണിതുയർത്തും.

Write a Comment

Related Events