EVENTS

ഗവണ്മെന്റ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

June 12
12:53 2020

ഇന്ന് ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി സ്ക്കൂൾ കോമ്പൗണ്ടിൽ ഞാവൽ വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജയ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. സുരേഷ് , ഹയർ സെക്കണ്ടറി പരിസ്ഥിതി കോ-ഓർഡിനേറ്റർ ശ്രീജ ടീച്ചർ, ഹൈസ്ക്കൂൾ പരിസ്ഥിതി കോ- ഓർഡിനേറ്റർ വിജയൻ മാസ്റ്റർ , മുൻ പരിസ്ഥിതി കോ-ഓർഡിനേറ്റർ പ്രസന്ന ടീച്ചർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സ്ക്കൂളിന് കഴിഞ്ഞ അക്കാദമിക വർഷം അഗ്രി ഫെസ്റ്റിൽ സമ്മാനമായി ലഭിച്ച കാർഷികോപകരണങ്ങളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ. സുരേഷ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. സിറാജുദ്ദീൻ, പി.ടി.എ എക്സിക്യുട്ടീവ് കമ്മറ്റി അംഗം ശ്രീ . അബ്ദുൾ സാലു, ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് അസി. കോ ഓർഡിനേറ്റർ ഷജ്ന ടീച്ചർ , മദർ പി.ടി.എ പ്രതിനിധി ശ്രീമതി. രസിത എന്നിവരും പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കാളികളായി. ഇവർ ചേർന്ന് ഔഷധസസ്യമായും പച്ചക്കറിയായും ഉപയോഗിക്കുന്ന " മുരിങ്ങ " സ്ക്കൂളിൽ നട്ടു പിടിപ്പിച്ചു . സ്ക്കൂളിലെ സീഡ്ഗ്ലോ ക്ലബ്ബ് മെമ്പർമാരായ വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളും , അധ്യാപകരും മറ്റ് സ്റ്റാഫും അവരവരുടെ വീട്ടിൽ ചെടികൾ നട്ട് പരിസ്ഥിതി ദിനമാഘോഷിച്ചു.

Write a Comment

Related Events