കോവിഡ് കാലത് മുന്ദിരി കൃഷിയുമായി മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
Kozhikode:സ്കൂൾ മുറ്റത്ത് മുന്തിരി വിളയിച്ച മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും മാവൂർ:ഒരു വർഷവും രണ്ടുമാസം കൊണ്ടു മുന്തിരി കൃഷിയിൽ വിളവെടുത് മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. രണ്ടായിരത്തി പത്തൊൻപതിൽ ഏപ്രിൽ മാസത്തിൽ സ്കൂളിൻറെ മുറ്റത്ത് മുൻ പ്രധാനാദ്ധ്യാപിക സിസ്റ്റർ ടെക്സി യുടെ നേതൃത്വത്തിൽ സീഡ് ക്ലബ്ബിൻറെ വിദ്യാർത്ഥികളും അധ്യാപകരും പതിനേഴു മുന്തിരി തൈകൾ നട്ടു. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട മുന്തിരി കൃഷിയിൽ അധ്യാപകരും വിദ്യാർത്ഥികളും ഒട്ടും പുറകോട്ട് പോകാതെ അതിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും തുടർന്ന് ചിട്ടയായ പരിചരണം നൽകുകയും ചെയ്യുകയായിരുന്നു. വിളവെടുപ്പിൽ മൂന്ന് കിലോയോളം മുന്തിരി ലഭിച്ചു. മുന്തിരി കൃഷി വിളവെടുപ്പിന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലിയും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടെക്സി , ടീച്ചർ കോർഡിനേറ്റർ അലി അസ്കർ എൻ.കെ, അസിസ്റ്റൻറ് കോഡിനേറ്റർ ഷിജു ജോർജ് എന്നിവർ നേതൃത്വം നൽകി.