EVENTS

പരിസ്ഥിതിയും പ്രഭാതവും -എസ്. തുളസീദാസ്

July 10
12:53 2020

"പരിണമിക്കാൻ അസാധ്യമായതിനെ നാം മരണപ്പെട്ടത് അല്ലെങ്കിൽ മൃതമായത് എന്നു പറയുന്നു. രൂപാന്തരണമെന്ന പ്രക്രിയയിലൂടെ പ്രകൃതി ഓരോ നിമിഷവും സ്വയം നവീകരിക്കുന്നു. ചുറ്റുപാടുകൾ സംരക്ഷിക്കുക, വനം വച്ചുപിടിപ്പിക്കുക, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുക എന്നിങ്ങനെ പരിസ്ഥി തിസംരക്ഷകർ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ പ്രഭാതത്തിനൊരു പ്രധാന റോൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
Dad is God എന്ന പുസ്തകത്തിൽ എൻ എന്ന രണ്ടു കാലുകളും തളർന്നുപോയൊരു കുട്ടി ഒരി ക്കൽ ഒരു ഫുട്‌ബോൾ താരത്തിന്റെ കഥ വായിക്കാനിടയായി. ലോകപ്രശസ്തനായ ആ താരത്തിന്റെ സ്വർണ്ണകാലുകൾക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു കോടിക്കണക്കിനുള്ള ആരാധകരുടെ പ്രാർത്ഥ ന. എന്നാൽ തന്റെ തളർന്ന കാലുകൾകൊണ്ട് ദിനചര്യകൾപോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയെ പരിതപിച്ചുകൊണ്ട് അവൻ പിതാവിനോടു പറഞ്ഞു, എന്നെ ഒന്ന് കൊന്നുതരുമോ. പിതാവ് അതുകേട്ട് വലിയ വിഷമത്തിലായി. അദ്ദേഹം ഒരുപായം കണ്ടെത്തി. തന്റെ മകനെ സൂര്യോദയത്തിനുമുൻപ് എടുത്ത് തിണ്ണയിൽ കൊണ്ടിരുത്തും. ഈ ഇരുട്ടിൽ എന്തു കാണാനാണ്? അവൻ പിതാവിനോടായി ചോദിച്ചു. കാത്തിരിക്കും, പിതാവ് ആശ്വസിപ്പിച്ചു. അതാ, കിഴക്ക് സൂര്യന്റെ പൊൻകിരണങ്ങൾ പൊടിക്കാൻ തുടങ്ങി യപ്പോൾ എവിടെനിന്നോ വന്ന കാറ്റ് മരങ്ങളെ നൃത്തം ചെയ്യിക്കുന്നു. അതുവരെ എത്താതിരുന്ന കിളി കൾ കളകൂജനങ്ങൾ മുഴക്കി സന്തോഷത്തോടെ പാറിനടക്കുന്നു. എല്ലാ ജീവജാലങ്ങളും ഉദയത്തെ വര വേൽക്കുന്ന കാഴ്ചയിൽ എൻ ആഹ്ലാദവാനായി. മനുഷ്യൻ മാത്രം കിടന്നുറങ്ങുന്നു. ക്രമേണ എല്ലാ ദിവ സവും അവൻ ഉദയം കാണുക പതിവാക്കി. അവനിരിക്കുന്ന കസേരയുടെ സമീപം കിളികൾ വന്നുതുട ങ്ങി. ധാന്യങ്ങൾ വിതറി അവൻ കിളിയുടെ കൂട്ടുകാരനായി. കിളികൾ അവന്റെ ദേഹത്തു കൊത്തിക്ക ളിച്ചു. മുറിയിൽ ഭയപ്പാടില്ലാതെ എന്നിന്റെ കിടക്കയിൽ വരെ എത്തി.
മരണം ആഗ്രഹിച്ചിരുന്ന എൻ ജീവിതത്തിലേക്ക് സന്തോഷത്തോടെ തിരികെ എത്തി. പിതാവിനും മാതാവിനും വലിയ സന്തോഷമായി.
കുറച്ചുദിവസങ്ങൾക്കുശേഷം കുടുംബത്തോടൊപ്പം കാറിൽ യാത്രചെയ്യുമ്പോൾ പുഴയുടെ മുകളിലെ പാലത്തിൽ വലിയ ആൾക്കൂട്ടം. ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാൻ പാലത്തിന്റെ കൈവരിയിൽ കയറിനിൽക്കുന്നു.
എൻ കാറിൽനിന്നിറങ്ങി നിലത്തുകൂടെ ഇഴഞ്ഞ് ആ യുവാവിന്റെ കാലിൽ കയറി പിടിച്ചു. അവൻ താഴേയ്ക്ക് നോക്കി. രണ്ടുകാലുകളും തളർന്ന എന്നിന്റെ മുഖം.'നിങ്ങൾ മരിക്കാൻ പോവുകയാണെങ്കിൽ ഈ ആരോഗ്യമുള്ള കാലുകൾ എനിക്കു തരുമോ?' അപ്പോഴാണ് അയാൾ തനിക്ക് ലഭിച്ചിരിയ്ക്കുന്ന ദൈവദാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. അയാൾ എന്നിനെ എടുത്തു വാരിപ്പുണർന്നു.

ഇതുപോലെ നമ്മുടെ ചുറ്റും നമ്മെ സന്തോഷിപ്പിക്കാനായി ദൈവം നിരന്തരം ആഘോഷങ്ങൾ ഒരു ക്കുന്നു. സൂര്യനും ചന്ദ്രനും മൃഗങ്ങളും ജലവും വായുവും എല്ലാം അവരവരുടെ ഭാഗങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ. നമ്മളാണ് അവരെ വേണ്ടപോലെ കാത്തുസൂക്ഷിക്കേണ്ടത്. എന്നാൽ നമ്മൾ ഈ ആഘോ ഷങ്ങൾ കാണാതെ പോവുന്നു. എന്നിനെ അതിശയിപ്പിച്ച ഉദയമെന്ന ഉജ്ജ്വലമായ ആഘോഷംപോലും.
ഇതിനായി നമ്മൾ പ്രകൃതിയെ സഹായിക്കേണ്ട മാർഗ്ഗമാണ് പരിസ്ഥിതിസംരക്ഷണം. ലോകത്ത് എല്ലാ യുദ്ധങ്ങളും നടക്കുന്നത് രണ്ട് പേർ തമ്മിലാണ് സ്‌നേഹവും സ്‌നേഹരാഹിത്യവും തമ്മിൽ. സ്‌നേഹ ത്തിന്റെ മാർഗ്ഗത്തിലൂടെ നമുക്ക് ചുറ്റുപാടുകളെ സ്‌നേഹിക്കാം. പ്രകൃതി നമുക്കായൊരുക്കുന്ന ആഘോ ഷങ്ങളിൽ നമുക്ക് പങ്കാളികളാവാൻ പ്രകൃതിയെ പ്രണയിച്ചു ജീവിക്കുക."



എസ്.തുളസീദാസ്

(ആദ്യ നോവൽ ദൈവത്തിന്റെ തോട്ടികൾ 2017 ൽ പ്രസിദ്ധീകരിച്ചു.
2018 ൽ പിതാവ് ദൈവമാകുന്നു എന്ന നോവൽ പ്രസിദ്ധീകരിച്ചു.

കൃതികൾ : കർഷകൻ രക്ഷകനോ ? ദൈവമോ. (കവിതാസമാഹാരം ), പെരിയാനാഗതുണയിലെ ദൈവത്തെ പോലൊരുകൂട്ടുകാരൻ(കഥാസമാഹാരം),സുമംഗലിയോട് ഒന്നു ചോദിക്കണം, ദൈവത്തോടും. (നോവൽ), ഒറ്റയാലി മുത്തപ്പനും മീൻ ദൈവവും,ദൈവങ്ങൾ പുലവൃത്തം കളിക്കുന്നനാട്,ഡിക്ടറ്റീവ് ദിവാസ് (15 കുറ്റനേഷണകഥകൾ ),ചുമരും ചിത്രവും തിരിച്ചെടുക്കുന്ന ദൈവം

25വർഷത്തിലേറെയായി മെഗാമേക്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്.തൃശൂർ സ്വദേശിയാണ്. )

Write a Comment

Related Events