EVENTS

*ഇന്ന് ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം* പ്രകൃതിക്കൊപ്പം നടക്കുന്നൊരാൾ...

July 28
12:53 2020

'ഒരു അണ്ണാനെ വളർത്തി വളർന്നപ്പോൾ അത് ഓടി പോയി ഒരു കിളിയെ വളർത്തി വളർന്നപ്പോൾ അത് പറന്ന് പോയി ഒരു മരം നട്ടുവളർത്തി അണ്ണാനും കിളിയും തിരിച്ചു വന്നു, ' പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര മുറ്റത്തെ തേൻമാവിൽ ഈ പ്രസിദ്ധമായ വരികൾ പച്ച ബോർഡിൽ വെള്ള അക്ഷരത്തിൽ സ്ക്കൂൾ സീഡ് ക്ലബ്ബിൻ്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് .പക്ഷേ സദ്ഭവാനന്ദ സ്വാമികളെ വിട്ടു പോകാൻ സ്വാമി വളർത്തിയ പക്ഷിക്കുഞ്ഞുങ്ങളും അണ്ണാൻ കുട്ടികളും ഇതുവരെ മനസ്സു വന്നിട്ടില്ല. കാലത്ത് തന്നെ ജനലരുകിൽ നിന്ന്വിളിച്ചുണർത്തുന്ന കിളികൾക്കും അണ്ണാനും ഭക്ഷണം കൊടുത്താണ് സ്വാമിജിയുടെ ഒരുദിവസം തുടങ്ങുന്നത്, സന്ദർശകർ സ്വാമിജിയെക്കാണാൻ അനുവദിച്ച സമയത്തിനായി കാത്തു നിൽക്കുമ്പോഴും ഈ കൂട്ടുകാരുടെ സ്വതന്ത്ര വിഹാരമാണ് സ്വാമിജിയുടെ ചുറ്റും, പൂമരത്തിൽ നിന്ന് വീണ് കിട്ടിയ അണ്ണാൻ കുഞ്ഞിനെ ശുശ്രൂഷിച്ച് വളർത്തി വിട്ടപ്പോൾ അവൻ പോയി കൂട്ടുകാരെ കൂട്ടി തൻ്റെ സ്വാമിജിയെ കാണാനെത്തി പിന്നെ എല്ലാവരും കൂട്ടുകാരായി, കിളിക്കുഞ്ഞിൻ്റെ കാര്യവും അങ്ങിനെ തന്നെ ,അണ്ണാൻ കുട്ടികളുടെ സ്വാതന്ത്രം പോലെ തന്നെ കിളികളും സ്വാമിജിയെ വിട്ടു പോകുന്നില്ല,, ഇതെല്ലാം കണ്ട് മറ്റൊരതിഥി കൂടി സ്ഥിരമായി എത്തി ത്തുടങ്ങി. പീലി വിടർത്തി ഒരു മയിൽ, എന്നും കാലത്തെത്തന്നെ 'അവനും സ്വാമിജി യുടെ കയ്യിൽ നിന്ന് പ്രസാദം കിട്ടണം, രാജകീയമാണ് വരവും പോക്കും,, സദ്ഭാവന സ്വാമിമഠാധിപതിയായപുറനാട്ടുകര രാമകൃഷ്ണാശ്രമത്തിൻ്റെ വിശാലമായ പറമ്പു മുഴുവൻ മരങ്ങളും പൂച്ചെടികളും നിറഞ്ഞതാണ്, വലിയ രണ്ട് കുളങ്ങളും അതിൽ നിറയെ മീനുകളും ഉണ്ട്, അവരും സ്വാമിജിയുടെ കൂട്ടുകാരാണ്. പ്രാണഭയമില്ലാതെ നീന്തിക്കളിക്കുന്ന ആ മീനുകൾ ഭാഗ്യവാൻമാരാണ്.കുളത്തിലെ മത്സ്യങ്ങളെ പിടിക്കരുതെന്നു കർശനഉത്തരവുണ്ട്. അവർക്കായി എന്നും സ്വാമിജിയുടെ വക ധാന്യങ്ങളടങ്ങിയ ഊട്ടും ഉണ്ട്,
ശരിക്കും പ്രകൃതിയുടെ കൂട്ടുകാരനാണ് സ്വാമിജി, ശാന്തുളത്തിലെ പ്രകൃതിയുടെ സമ്മേളനം കാളിദാസ കവിയുടെ ഭാവനയാണെങ്കിൽ,,, അത്തരമൊരു ജീവിതത്തിലൂടെ പ്രകൃതിയുടെ ലോകത്തേക്ക് നമ്മെ ക്ഷണിക്കുകയാണ് സ്വാമി സദ്ഭാവനന്ദ.
മാതൃഭൂമി സീഡ് രണ്ട് തവണ സംസ്ഥാനതല പുരസ്‌കാരം നേടിയ പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിറിന്റെ മാനേജരാണ് അദ്ദേഹം.

Write a Comment

Related Events