"വെള്ളരി"-സുഗതൻ വെങ്കിടങ്ങ്
August 14
12:53
2020
ഞാനൊരു കുഞ്ഞൻ വെള്ളരി
ഇത്തിരിക്കുഞ്ഞൻ വെള്ളരി
വെയിലും മഴയും മാറി മാറി
നെയ്തുതന്നൊരുടുപ്പിട്ട്,
സ്വർണവർണ ഉടുപ്പിട്ട്
ഇലകൾക്കിടയിലിരിപ്പുണ്ടേ..
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ
വിശിഷ്ടാതിഥികളെത്തുമ്പോൾ
എന്നെക്കാണാതെ പോകരുതേ,
വിളവെടുപ്പിൻ വേളയിലെന്നെ
മുന്നിൽ നിർത്താൻ മറക്കരുതേ ...
സുഗതൻ വെങ്കിടങ്ങ്..