EVENTS

സീഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം - ഡോ . എം ബാലൻ

September 25
12:53 2020

കാസർകോട് : നാളത്തെ നാടിനെ നയിക്കേണ്ടവരാണ് ഇന്നത്തെ കുട്ടികളെന്നും അവരെ നല്ല വഴിക്ക് കൈപിടിച്ച് നടത്തിക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മായിപ്പാടി ഡയറ്റ് പ്രിൻസിപ്പൽ ഡോ .എം ബാലൻ അഭിപ്രായപ്പെട്ടു .സീഡ് കാസർകോട് വിദ്യാഭ്യാസ ജില്ലാ തല അധ്യാപക ഓൺലൈൻ ശില്പശാല ഉദ്ഘടാനം ചെയ്യുക ആയിരുന്നു അദ്ദേഹം .മാതൃഭൂമി സീഡ് കോർഡിനേറ്റർ സി സുനിൽ കുമാർ ,സീസൺ വാച്ച് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ ശില്പശാല നയിച്ചു.ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എസ് .സുബ്രഹ്മണ്യൻ , മാതൃഭൂമി ബ്യുറോ ചീഫ് കെ രാജേഷ് കുമാർ സീഡ് എക്സിക്യൂട്ടീവുമാരായ ബിജിഷ ബാലകൃഷ്ണൻ ,ഇ വി ശ്രീജ , അധ്യാപക പ്രതിനിധികളായ പി അഹമ്മദ് സാദിക്ക് ,എൻ ബാലചന്ദ്രൻ , ഡോ .കാർമലി ജോൺ , എം രാഘവൻ , പി ടി ഉഷ എന്നിവർ സംസാരിച്ചു .

Write a Comment

Related Events