EVENTS

സീഡ് ഇനിയും നേതൃത്വം നൽകണം

September 25
12:53 2020

തലശ്ശേരി: വിദ്യാലയങ്ങളിലെ ഓൺലൈൻ അധിഷ്ഠിത പ്രവർത്തനകാലത്തും നേതൃത്വം നൽകാൻ മാതൃഭൂമി സീഡിനാവണമെന്ന് തലശ്ശേരി ഡി.ഇ.ഒ. എ.പി. അംബിക പറഞ്ഞു. മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് പി.എം. ശശിധരൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി, ബിജിഷ ബാലകൃഷ്ണൻ, കെ. വിജേഷ് എന്നിവർ സംസാരിച്ചു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി. സുനിൽകുമാർ, സീസൺ വാച്ച് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ ശില്പശാല നയിച്ചു. അധ്യാപകരായ ഡോ. പി. ദിലീപ്, പി. അനുപമ, എം. പുഷ്പ, സ്നേഹപ്രഭ ദിലീപ് കുയിലൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൂത്തുപറമ്പ് എച്ച്.എസ്.എസ്. മുൻ സീഡ് കോ-ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ കോവിഡ്കാല കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.

Write a Comment

Related Events