EVENTS

സീഡ് പ്രതിസന്ധികൾ അവസരമാക്കി

September 25
12:53 2020

തളിപ്പറമ്പ്: മാതൃഭൂമി സീഡ് പ്രതിസന്ധികളെ അവസരമാക്കി മാതൃകയായെന്ന് തളിപ്പറമ്പ് എ.ഇ.ഒ. പി. മുസ്തഫ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാല അതിജീവനത്തിന് സീഡ് പഠിപ്പിച്ച പാഠങ്ങൾ തുണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ബൈജു ജോൺ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി., ബിജിഷ ബാലകൃഷ്ണൻ, ധനേഷ് കെ.ഐ.വി. എന്നിവർ സംസാരിച്ചു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി. സുനിൽകുമാർ ശില്പശാല നയിച്ചു. അധ്യാപകരായ എം.എം. വിജയകുമാരി, റംല അബൂബക്കർ, പി.വി. പ്രഭാകരൻ, കെ. രാജശ്രീ, സുസ്മിത ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Write a Comment

Related Events