സീഡ് റിപ്പോർട്ടർ ശില്പശാല
September 25
12:53
2020
കണ്ണൂർ: ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്കായി ഓൺലൈൻ പരിശീലനക്കളരി നടത്തി. സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ആമുഖഭാഷണം നടത്തി. ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടൻറ് സി.കെ.വിജയൻ, ക്ലബ്ബ് എഫ്.എം. ആർ.ജെ. നമീന എന്നിവർ ക്ലാസുകൾ നയിച്ചു. ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ വിദ്യാർഥി കെ.പി.മിഥിലയുടെ പ്രാർഥനയോടെയാണ് ശില്പശാല തുടങ്ങിയത്. ചേലോറ ഗവ. എച്ച്.എസ്.എസിലെ കെ.പി.ഋഷിക സ്വാഗതവും സീഡ് എക്സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 153 സീഡ് റിപ്പോർട്ടർമാർ പങ്കെടുത്തു.