EVENTS

മഹാമാരിയുടെ കാലത്തെ അശോകവനം പദ്ധതി മാതൃകാപരം - രാജ്‌മോഹൻ ഉണ്ണിത്താൻ

October 07
12:53 2020

തച്ചങ്ങാട് : മഹാമാരിയുടെ കാലത്തും ഭൂമിയേയും മനുഷ്യ മനസിനെയും തണുപ്പിക്കുന്ന അശോകവനം തീർക്കാനുള്ള മാതൃഭൂമി സീഡിന്റെ അശോകവനം പദ്ധതി മാതൃകാപരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി . സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ പിറന്നു കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മാതൃഭൂമി നടപ്പാക്കുന്ന പദ്ധതികൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .പരിസ്ഥിതി സംഘടനയായ പുലരി അരവത്ത് വനവൃക്ഷതൈകളുടെ നഴ്‌സറിയിൽ തയ്യാറാക്കിയ അശോകമരത്തൈകളാണ് സ്കൂളിൽ നട്ടത് .സ്കൂൾ പി .ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷനായിരുന്നു.വാർഡ് അംഗം പി .ലക്ഷ്മി ,സ്കൂൾ വികസന സമിതി പ്രസിഡന്റ് വി . വി സുകുമാരൻ എന്നിവർ സംസാരിച്ചു .

Write a Comment

Related Events