ഗാന്ധി ജയന്തി ദിനത്തിൽ സ്മൃതി വൃക്ഷം നട്ടു
October 14
12:53
2020
അത്തോളി .. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ ഗാന്ധി സ്മൃതി വൃക്ഷം നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഓൺലൈനിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തു ഗാന്ധി ക്വിസ്, പ്രസംഗം. എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന രക്ഷിതാക്കൾക്ക് കവിത ആലാപനം ഗാന്ധി വേഷം ധരിക്കൽ എന്റെ വീട് ശുചിത്വ വീട് തുടങ്ങിയ പ്രവർത്തനങ്ങൾ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്നു: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീകാർത്തികേയൻ മാസ്റ്റർ.ശ്രീമതി ഷിമ്മി ടീച്ചർ, ശ്രീ കെ.പി രാധാകൃഷ്ണൻ.ശ്രീ ഷാജു ടി.എം ശ്രീ .കെ ഐ നാരായണൻ ശ്രീ.ദിലീഷ് എന്നിവർ പങ്കെടുത്തു