EVENTS

ജൈവകൃഷി വ്യാപനത്തിന് ‘സീഡി’ന്റെ പങ്ക് പ്രശംസനീയം

October 21
12:53 2020


കേരളത്തിലെ ജൈവകൃഷി വ്യാപനത്തിന് ‘മാതൃഭൂമി’ സീഡ് വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ചുമതലയുള്ള സിന്ധു എൻ. പണിക്കർ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ്, കേരള പഴം-പച്ചക്കറി പ്രോത്‌സാഹന കൗൺസിലുമായി (വി.എഫ്.പി.സി.കെ.) സഹകരിച്ച് വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ചൊവ്വ ധർമസമാജം സ്കൂളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. അധ്യക്ഷതവഹിച്ചു. വിദ്യാർഥികളായ അദ്വൈത് സുജിത്ത്, ദർശിൻ ജിതേഷ് എന്നിവർ വിത്ത് ഏറ്റുവാങ്ങി. വി.എഫ്.പി.സി.കെ. കണ്ണൂർ ബ്രാഞ്ച് മാനേജർ ഷാജു തോമസ്, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ എസ്.സാഗർ, കൃഷി വകുപ്പ് വിപണന അസി. ഡയറക്ടർ സി.വി.ജിതേഷ്, ധർമസമാജം യു.പി. സ്കൂൾ പ്രഥമാധ്യാപിക ഷർണ ഗംഗാധരൻ, സ്കൂൾ സീഡ് കോ
ഓർഡിനേറ്റർ ജി.സിജി എന്നിവർ സംസാരിച്ചു

Write a Comment

Related Events