മഹാമാരിക്കാലത്തെ ദുരിതം മറികടക്കാൻ പച്ചക്കറി വിത്തുമായി മാതൃഭൂമി സീഡ്.
 October  23
									
										12:53
										2020
									
								പട്‌ള: മഹാമാരിക്കാലത്തെ ദുരിതം മറികടക്കാൻ പച്ചക്കറി വിത്തുമായി മാതൃഭൂമി സീഡ്. സീഡ് ക്ലബ്ബുകൾക്ക് പച്ചക്കറി വിത്ത് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്‌ള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
വെജിറ്റബിൾ ആൻഡ് ഫ്രൂട് പ്രൊമോഷൻ കൗൺസിൽ കൈമാറിയ വിത്ത് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ എ.സാവിത്രി വിദ്യാർഥികൾക്ക് കൈമാറി, പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് എച്ച്.കെ.അബ്ദുൾ റഹിമാൻ അധ്യക്ഷനായിരുന്നു.
വി.എഫ്.പി.സി.കെ. കാസർകോട് അസിസ്റ്റന്റ് മാനേജർ ദീപകുമാർ, വാർഡ് അംഗം എം.എ.മജീദ്, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്.അബൂബക്കർ, സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ കെ.എം.സെയ്ദ്, സ്റ്റാഫ് സെക്രട്ടറി യു.പ്രദീപ്‌കുമാർ, സ്കൂൾ സീനിയർ അസിസ്റ്റന്റും സീഡ് കോ ഓർഡിനേറ്ററുമായ പി.ടി.ഉഷ, മാതൃഭൂമി ബ്യൂറോ ചീഫ് കെ.രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.


 
                                                        
