ഓൺലൈൻ പഠനത്തിനിടയിൽ കുട്ടികൾക്ക് നവോന്മേഷമേകിക്കൊണ്ടൊരു വിളവെടുപ്പ്
മാവൂർ സെൻമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടികൾ സീഡ് ക്ലബ്ബിൻറെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം സ്കൂൾ മുറ്റത്തു നട്ടുവളർത്തിയ ഫ്രൂട്സ് ഗാർഡനിൽ നിന്നുമാണ് കുട്ടികൾ വിളവെടുപ്പ് നടത്തിയത്. സ്വർണ്ണമുഖി ഇനത്തിൽ പെട്ട ടിഷ്യു കൾച്ചർ വായയിൽ നിന്നും , റെഡ് ലേഡി ഇനത്തിൽ പെട്ട പപ്പായയിൽ നിന്നുമാണ് വിളവെടുപ്പ് നടത്തിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾ ടീച്ചർ കോ-ഓർഡിനേറ്റർ അലിഅസ്കർ എൻ കെ , അസിസ്റ്റൻറ് കോ-ഓർഡിനേറ്റർമാരായ ബിന്ദു പി, ഷിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തു വിവിധതരം ഫല വൃക്ഷ തൈകളും വിവിധയിനം ടിഷ്യു കൾച്ചർ വാഴ തൈകളും റെഡ് ലേഡി പപ്പായ തൈകളും നട്ടുപിടിപ്പിച്ചത്.
സ്കൂളിൽ തന്നെ കുട്ടികൾ ഉണ്ടാക്കിയ ജൈവ വളങ്ങളാണ് ചെടികൾക്ക് നൽകി പരിപാലിച്ചു പോന്നത്. വീട്ടിൽ തന്നെ മുഷിഞ്ഞിരുന്നുകൊണ്ടുള്ള ഓൺ ലൈൻ പഠനത്തിനിടയിലാണ് തങ്ങൾ നട്ടുപിടിപ്പിച്ച വാഴകളും റെഡ്‌ലേഡി പപ്പായകളും വിളവെടുപ്പിനു പാകമായിരിക്കുന്ന വിവരം കുട്ടികൾ അരിഞ്ഞത്. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന വിളവെടുപ്പിൽ നാച്ചുറൽ സീഡ് ക്ലബ്ബിലെ കുട്ടികളായ പുണ്യ പി, ഭാനുമതി ബിജു , നൂർബിന സി, അക്സ എസ് മരിയ, അലക്സ് എന്നിവർ പങ്കെടുത്തു. വിളവെടുപ്പിനു സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി,, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടെക്സി സി എക്സ് , ടീച്ചർ കോ-ഓർഡിനേറ്റർ അലിഅസ്കർ എൻ കെ, ഷിജു ജോർജ് എന്നിവർ നേതൃത്വം നൽകി