പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
October 29
12:53
2020
സ്കൂൾ സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മാതൃഭൂമി സീഡ് ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ വി.വി.സുരേഷ് നാലാം ക്ലാസ് ലീഡർ എസ്.അനിരുദ്ധിന് വിത്ത് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു.
സീഡ് കോ-ഓർഡിനേറ്റർ പി.നൂറുൽഫിദ, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി എന്നിവർ പങ്കെടുത്തു.