ഹോമിയോപതിയുടെ ക്ലാസ്
November 27
12:53
2020
കോഴിക്കോട്:- മാത്യഭൂമി സിഡും നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റും ചേർന്ന് സ്കൂളിലെ എസ്.പി.സി കാഡറ്റുകൾക്കായി വെബിനാർ നടത്തി. ഇൻട്രൊഡക്ഷൻ ടു ഹോമിയോപതി ആൻഡ് ഇൻസൈറ്റ് ടു വിൻ എന്ന വിഷയത്തിൽ മലാപ്പറമ്പ് ഹോമിയേ ചിഫ് മെഡിക്കൽ ഓഫിസറുമായ ഡോ: ഷംസീർ ക്ലാസ്സ് എടുത്തു. ഹോമിയോപതിയുടെ ഗുണങ്ങളെ കുറിച്ചും, ചികിത്സാരീതികൾ കുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു. പ്രസ്തുത പരിപാടിയിൽ സീനിയർ എസ്.പി.സി കാഡറ്റ് ജയലക്ഷ്മി. സി .ജെ. സ്വാഗതവും അധ്യക്ഷൻ സ്കൂൾ എച്ച് എം. എൻ. മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി സജിത്. ഡി. കെ. ആശംസ അർപ്പിച്ചു .എസ് .പി .സി കോഡിനേറ്റർ ബഫീർ .പി. പി നന്ദിയും പറഞ്ഞു.