EVENTS

എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി

December 04
12:53 2020

നരിപ്പറ്റ ആർ.എൻ .എം. ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ്ബിന്റെ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലനം നൽകി. കേരള സ്റ്റേറ്റ് എനർജി മേനേജ്മെന്റ് സെന്റർ കോഴിക്കോട് ജില്ലാ കോഡിനേറ്റർ ശ്രീ.കെ. പവിത്രൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സീഡ്കോഡിനേറ്റർ എം.പത്മജൻ സ്വാഗതവും ,അതുൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. കുട്ടികൾ നിർമ്മിച്ച ബൾബുകൾ സ്ക്കൂളിന് കൈമാറി

Write a Comment

Related Events