എന്റെ പച്ചക്കറി തോട്ടം വെബ്ബിനാർ നടത്തി
December 05
12:53
2020
കോഴിക്കോട്: മാതൃഭൂമി സീഡ് നടത്തുന്ന എന്റെ പച്ചക്കറി തോട്ടം മത്സരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുവാൻ റിട്ട.പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ എസ് ഷീലയുമായി വെബ്ബിനാർ നടത്തി. പച്ചക്കറി കൃഷികളുടെ പരിപാലനം ജൈവവളങ്ങൾ നിർമിക്കൽ തുടങ്ങിയവ ചർച്ച ചെയ്തു. മാതൃഭുമി റീജിയണൽ മാനേജർ സി മണികണ്ഠൻ സ്വാഗതം പറയുകയും ജി.വി.എച്.എസ്.എസ് ചെറുവണ്ണൂർ സ്കൂളിലെ സീഡ് ടീച്ചർ കോർഡിനേറ്റർ പൂർണിമ നന്ദി പറയുകയും ചെയ്തു.