കവയത്രിയ്ക്ക് സ്മരാണാജ്ഞലി" വീട്ടിലൊരു ഓർമ്മതൈ" നട്ട് സീഡ് അംഗങ്ങൾ പ്രകൃതിയെയും, സസ്യങ്ങളെയും ഏറേ സ്നേഹിച്ച അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "വീട്ടിലൊരു ഓർമ്മതൈ " നട്ട് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ. ആറാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി സതീഷും, രണ്ടാം ക്ലാസിലെ ശ്രീ ശിവയുമാണ് വീട്ടിൽ തൈ നട്ടുപിടിപ്പിച്ചത്.സുഗതകുമാരിയുടെ കവിതകൾ ഏറേ ഇഷ്ട്ടമാണെന്നും പരിസ്ഥിതിയെ സ്നേഹിച്ച കവയത്രിയുടെ ഓർമ്മയ്ക്കായ് എല്ലാ കുട്ടികളും വൃക്ഷ തൈ നട്ടുപിടിപ്പിക്കണമെന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.വിദ്യാലയം തുറക്കുന്ന അവസരത്തിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വീടുകളിലും വ്യക്ഷതൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് കുട്ടികൾ വ്യക്തമാക്കി
January 12
12:53
2021