സുഗതകുമാരി യുടെ ഓർമ്മയ്ക്കായ് സ്മൃതി വൃക്ഷം
January 23
12:53
2021
പ്രശസ്ത കവയിത്രിയും പരിസ്ഥിതി സമരങ്ങളുടെ മുൻനിര പോരാളി യുമായിരുന്ന സുഗതകുമാരിയുടെ ഓർമയ്ക്ക് വട്ടോളി സംസ്കൃതം സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ സ്മൃതി വൃക്ഷം നട്ടു. പരിപാടികുന്നുമ്മൽ എ .ഇ.ഒ. ജയരാജൻ നാമത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡയറ്റ് ഫാക്കൽട്ടി ദിവ്യ ടീച്ചർ,
വി.പി ശ്രീജ, നിസാർ എടത്തിൽ, എ.പി സുമേഷ്,സി.പി മിനിമോൾ, എൻ.കെ അഭിന, ജസിൻ, അഷിത എസ്.പി
എന്നിവർ പങ്കെടുത്തു. വി.പി.ഷെലിത സ്വാഗതവും വി.ബ്രിജിഷ. നന്ദിയും പറഞ്ഞു.