EVENTS

ഴിഞ്ഞ പെട്ടിയിൽ തൈകൾ തെളിഞ്ഞു; പരിസ്ഥിതിക്കായി ‘മാതൃഭൂമി സീഡ്’ മാന്ത്രിക പ്രദർശനം

August 04
12:53 2021

കാസർകോട്: കോവിഡ് അടച്ചിരിപ്പിന്റെയും ഓൺലൈൻ ക്ലാസുകളുടെയും മടുപ്പകറ്റാൻ ഇന്ദ്രജാലവുമായി മാന്ത്രികൻ സുധീർ മാടക്കത്ത്.

‘മാതൃഭൂമി സീഡ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിലേക്ക് പരിസ്ഥിതി സ്നേഹം പകരുന്നതിനുള്ള ഇന്ദ്രജാലങ്ങളാണ് സുധീർ അവതരിപ്പിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ നാനൂറോളം സീഡ് വിദ്യാർഥികൾക്കൊപ്പം അവരുടെ വീട്ടുകാരും മാന്ത്രിക വിദ്യകൾ ഓൺലൈനിൽ ആസ്വദിച്ചു. കുട്ടികൾ രണ്ട് ലഘു മാന്ത്രിക വിദ്യകൾ പഠിച്ചു. ഒഴിഞ്ഞ പെട്ടിയിൽനിന്ന് നാളെയുടെ തണലായി വളരേണ്ട തൈകൾ എടുത്താണ് സുധീർ പ്രദർശനം അവസാനിപ്പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് തുടങ്ങിയ പ്രദർശനത്തിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മേഖലാ മേധാവിയുമായ കെ.ടി.ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ‘മാതൃഭൂമി’ കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കാസർകോട് ബ്യൂറോ ചീഫ് കെ.രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ‘മാതൃഭൂമി’ സോഷ്യൽ ഇനീഷ്യേറ്റീവുമാരായ ബിജിഷ ബാലകൃഷ്ണൻ, ഇ.വി.ശ്രീജ എന്നിവർ നേതൃത്വം നൽകി.


Write a Comment

Related Events